For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ ചോപ്‌സി തയ്യാറാക്കാം

|

അമേരിക്കന്‍ ചോപ്‌സി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. നൂഡില്‍സിനൊപ്പം സോസ് രുചി കൂടിച്ചേരുന്ന ഇതിന് റെസ്‌റ്റോറന്റിനെ ആശ്രമയിക്കണമെന്നില്ല, ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

അമേരിക്കന്‍ ചോപ്‌സി എങ്ങനെയാണുണ്ടാക്കുകയെന്നു നോക്കൂ. കട്ടിയുള്ള, വലിയയിനം നൂഡില്‍സാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുക.

Chinese Choypsey

നൂഡില്‍സ്-200 ഗ്രാം
ക്യാപ്‌സിക്കം-1
സവാള-1 കപ്പ്
തക്കാളി-1 കപ്പ്
ക്യാരറ്റ്-1
ലെറ്റൂസ്-1 കപ്പ്
വെളുത്തുള്ളി-5 അല്ലി
പച്ചമുളക്-5
കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ്-1 ടേബിള്‍ സ്പൂണ്‍
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ഓയില്‍

പച്ചക്കറികള്‍ ചെറുതായി നുറുക്കുക.

നൂഡില്‍സ് അല്‍പനേരം വെള്ളത്തിലിട്ടു വച്ച് പിന്നീട് വെള്ളം നല്ലപോലെ കുടഞ്ഞുകളഞ്ഞ് എടുക്കുക. വെള്ളം മുഴുവനായും കളയണം.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്കു നൂഡില്‍സ് ഇട്ട് പതുക്കെ ഫ്രൈ ചെയ്യുക. ഇതു മാറ്റി വയ്ക്കുക.

സോസുണ്ടാക്കാന്‍ ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിയ്ക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ക്യാപ്‌സിക്കം, ലെറ്റൂസ്, ക്യാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്കു സോസുകളും വിനെഗറും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.

സോസിലേയ്ക്ക് ഫ്രൈ ചെയ്തു വച്ചിരിയ്ക്കുന്ന ചോപ്‌സി ഇട്ടിളക്കി കഴിയ്ക്കാം.

English summary

American Choupsey Recipe

Take a look at how to prepare american choupsey recipe. This is one recipe that you have to try this weekend. So do try american choupsey recipe.
Story first published: Monday, September 21, 2015, 12:42 [IST]
X
Desktop Bottom Promotion