Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അമേരിക്കന്‍ ചോപ്സി തയ്യാറാക്കാം
അമേരിക്കന്‍ ചോപ്സി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. നൂഡില്‍സിനൊപ്പം സോസ് രുചി കൂടിച്ചേരുന്ന ഇതിന് റെസ്റ്റോറന്റിനെ ആശ്രമയിക്കണമെന്നില്ല, ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
അമേരിക്കന്‍ ചോപ്സി എങ്ങനെയാണുണ്ടാക്കുകയെന്നു നോക്കൂ. കട്ടിയുള്ള, വലിയയിനം നൂഡില്‍സാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുക.

നൂഡില്‍സ്-200 ഗ്രാം
ക്യാപ്സിക്കം-1
സവാള-1 കപ്പ്
തക്കാളി-1 കപ്പ്
ക്യാരറ്റ്-1
ലെറ്റൂസ്-1 കപ്പ്
വെളുത്തുള്ളി-5 അല്ലി
പച്ചമുളക്-5
കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ്-1 ടേബിള്‍ സ്പൂണ്‍
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ഓയില്‍
പച്ചക്കറികള്‍ ചെറുതായി നുറുക്കുക.
നൂഡില്‍സ് അല്പനേരം വെള്ളത്തിലിട്ടു വച്ച് പിന്നീട് വെള്ളം നല്ലപോലെ കുടഞ്ഞുകളഞ്ഞ് എടുക്കുക. വെള്ളം മുഴുവനായും കളയണം.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്കു നൂഡില്‍സ് ഇട്ട് പതുക്കെ ഫ്രൈ ചെയ്യുക. ഇതു മാറ്റി വയ്ക്കുക.
സോസുണ്ടാക്കാന്‍ ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിയ്ക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ക്യാപ്സിക്കം, ലെറ്റൂസ്, ക്യാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്കു സോസുകളും വിനെഗറും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
സോസിലേയ്ക്ക് ഫ്രൈ ചെയ്തു വച്ചിരിയ്ക്കുന്ന ചോപ്സി ഇട്ടിളക്കി കഴിയ്ക്കാം.



Click it and Unblock the Notifications
