Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഉഡുപ്പി സാമ്പാര്‍ തയ്യാറാക്കാം
സാമ്പാര്‍ സൗത്തിന്ത്യക്കാര്ക്ക് ഒഴിവാക്കാന്‍ സഹായിക്കാത്ത ഒരു കറിയാണ്. ചോറ്-സാമ്പാര്‍, ഇഡ്ഡലി-സാമ്പാര്‍ എന്നിങ്ങനെ പോകുന്ന ഈ സാമ്പാര്‍ കോമ്പിനേഷന്‍.
പല സംസ്ഥാനങ്ങിലും പല തര തരത്തിലാണ് സാമ്പാര്‍ ഉണ്ടാക്കുന്നത്. എന്തിന്, ഒരു സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പോലും സാമ്പാറിന് വ്യത്യസ്തമായ രുചിക്കൂട്ടുകളാണ്.
ഉഡുപ്പി സ്റ്റൈല്‍ സാമ്പാര്‍ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ശര്‍ക്കര ചേര്‍ക്കുമെന്നതാണ് കേരളാ സാമ്പാറില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഉഡുപ്പി സാമ്പാര്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

തുവരപ്പരിപ്പ്-അര കപ്പ്
ഉലുവ-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍
ഉണക്കമുളക്-4
മുഴുവന്‍ മല്ലി-ഒന്നര ടേബിള്‍ സ്പൂണ്‍
തേങ്ങ-കാല് കപ്പ്
ചെറിയുള്ളി-30
പച്ചക്കറികള്‍-2 കപ്പ്
പച്ചമുളക്-2
കായം-ഒരു നുള്ള്
പുളിവെള്ളം-അര കപ്പ്
ശര്‍ക്കര-ഒന്നര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
കറിവേപ്പില

തുവരപ്പരിപ്പു കഴുകി കുതിര്‍ത്ത് വേവിയ്ക്കുക.
ഒരു പാനില്‍ അല്പം വെളിച്ചെണ്ണയോ ഓയിലോ ചൂടാക്കി ഉഴുന്നു പരിപ്പ്, ഉലുവ എന്നിവ മൂപ്പിയ്ക്കുക. ഇതിനൊപ്പം കറിവേപ്പില, ചുവന്ന മുളക്, തേങ്ങ, മല്ലി എ്ന്നിവയും ചുവക്കനെ മൂപ്പിച്ച ശേഷം ചൂടാറുമ്പോള്‍ അല്പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കുക.

പാനില്‍ അല്പം ഓയില്‍ ഒഴിച്ചു ചൂടാക്കി കടുകു പൊട്ടിയ്ക്കുക. കായം ചേര്‍ക്കുക. പിന്നീട് ചെറുയുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു പച്ചക്കറികള്‍ ചേര്‍്ത്തിളക്കുക. ഇത് വേവിയ്ക്കുക.

വെന്തു കഴിയുമ്പോള്‍ പുളിവെള്ളം, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് തിളച്ച ശേഷം വേവിച്ച പരിപ്പു ചേര്‍ത്തിളക്കുക.

പിന്നീട് അരച്ച മസാല പേസ്റ്റും ചേര്‍ക്കണം.
ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്തു വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
ഉഡുപ്പി സാമ്പാര്‍ തയ്യാര്‍.കോളിഫഌവര്‍-തൈരു കറി തയ്യാറാക്കാം. click here for video



Click it and Unblock the Notifications

