Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മേത്തി ദാല് കറി തയ്യാറാക്കാം
പരിപ്പും ഉലുവയിലയും പോഷകങ്ങള് നിറഞ്ഞ രണ്ടു ഭക്ഷ്യവസ്തുക്കളാണ്. ധാന്യത്തിന്റെ ഗുണങ്ങള് പരിപ്പിലും ഇലക്കറിയുടെ ഗുണങ്ങള് ഉലുവയിലയിലും.
ഇവ ഉപയോഗിച്ച് സ്വാദിഷടമായ ഒരു വിഭവം തയ്യാറാക്കാം. മേത്തി ദാല് കറി. സാമ്പാര് പരിപ്പോ ചെറുപയര് പരിപ്പോ ഇതിനുപയോഗിയ്ക്കാം.

എളുപ്പത്തില് തയ്യാറാക്കാവുന്ന ഈ കറി പരീക്ഷിച്ചൂ നോക്കൂ,
ഉലുവയില-ഒരു കെട്ട്
പരിപ്പ്-1 കപ്പ്
സവാള-1
തക്കാളി-2

വെളുത്തുള്ളി-5
പച്ചമുളക്-5
ഉണക്കമുളക്-2
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
മുളകുപൊടി-അര ടീസ്പൂണ്

കായം-ഒരു നുള്ള്
വറുത്ത ജീരകം-1 ടീസ്പൂണ്
കായം-അര ടീസ്പൂണ്
ഉപ്പ്
എണ്ണ
കറിവേപ്പില

പരിപ്പു കഴുകി പ്രഷര് ക്ുക്കറില് വേവിയ്ക്കുക.
ഒരു പാനില് എണ്ണ തിളപ്പിച്ച് കടുക്, ജീരകം, ഉണക്കമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്ത്തിളക്കുക.

ഇതിലേയ്ക്ക് സവാള, തക്കാളി, പച്ചമുളക് എന്നിവ ചേര്ത്തു വഴറ്റണം.
ഇതിലേയ്ക്കു മസാലപ്പൊടികളും ഉപ്പും ചേര്ത്തിളക്കുക. പിന്നീട് ഉലുവയില കഴുകിയെടുത്ത് അരിഞ്ഞു ചേര്ക്കണം. ഇത് അല്പനേരം വേവിയ്ക്കുക.

ഇതിലേയ്ക്ക് പിന്നീട് വേവിച്ചു വച്ചിരിയ്ക്കുന്ന പരിപ്പു ചേര്ത്തിളക്കുക. ഇത് അല്പനേരം വേവിച്ച ശേഷം പാകമാകുമ്പോള് വാങ്ങി വയ്ക്കാം.



Click it and Unblock the Notifications

