Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്റ്റഫ്ഡ് മഷ്റൂം തയ്യാറാക്കാം
ആരോഗ്യത്തിന് ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് കൂണ് അഥവാ മഷ്റൂം. ഇതുകൊണ്ട് പലതരം വിഭവങ്ങളുമുണ്ടാക്കാം.
സ്റ്റഫ്ഡ് മഷ്റൂം ഇതുകൊണ്ടുണ്ടാക്കാവുന്ന വ്യത്യസ്തമായ ഒരു വിഭവമായിരിക്കും. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ബട്ടന് മഷ്റൂം-10
സവാള-2
ക്യാപ്സിക്കം-1
പച്ചമുളക്-2
വെളുത്തുള്ളി-2
ചീസ്-2 ടീസ്പൂണ്‍
ഇറ്റാലിയന്‍ സീസണിംഗ്-1 ടീസ്പൂണ്‍
ബട്ടര്‍-2 ടീസ്പൂണ്‍
സവാള, പച്ചമുളക്, ക്യാപ്സിക്കം, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
മഷ്റൂം തണ്ടുകള്‍ നീക്കം ചെയ്ത് നല്ലപോലെ കഴുകിയെടുക്കുക.
തണ്ടുകള്‍ ചെറുതായി അരിയുക.
ഒരു പാന്‍ ചൂടാക്കി ഇതില്‍ ബട്ടര്‍ ഉരുക്കുക. അരിഞ്ഞു വച്ചിരിയ്ക്കുന്ന കൂണ് തണ്ട് ഇതിലിട്ട് 2 മിനിറ്റ് ഇളക്കുക. പിന്നീട് അരിഞ്ഞു വച്ചിരിയ്ക്കുന്ന ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കണം.
പച്ചക്കറികള്‍ ഒരുവിധം വെന്തു പാകമാകുമ്പോള്‍ ചീസ്, ഇറ്റാലിയന്‍ സീസണിംഗ് എന്നിവ ചേര്‍ക്കണം. ഇവ നല്ലപോലെ വെന്ത് വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
മൈക്രോവേവ് 400 ഫാരെന്‍ഹീറ്റില്‍ ചൂടാക്കണം.
മഷ്റൂം ഈ കൂട്ടില്‍ സ്റ്റഫ് ചെയ്ത് മൈക്രോവേവില്‍ വച്ച് 15-20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
സ്വാദേറിയ സ്റ്റഫ്ഡ് മഷ്റൂം തയ്യാര്‍.



Click it and Unblock the Notifications
