Latest Updates
-
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത്
ചെറുപയര്‍ സാലഡ് തയ്യാറാക്കാം
ആരോഗ്യത്തിന് മികച്ചവയാണ് സാലഡുകള്‍. ഡയറ്റെടുക്കുന്നവര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യപ്രദമായ ഭക്ഷണം.
മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ കലവറയാണ്. ഇതുപയോഗിച്ചും സാലഡുണ്ടാക്കുവാന് സാധിയ്ക്കും. മുളപ്പിച്ച ചെറുപയര്‍ ഉപയോഗിച്ച് എങ്ങനെയാണ് സാലഡ് ഉണ്ടാക്കുകയെന്നു നോക്കൂ,

ചെറുപയര്‍ പരിപ്പ് മുളപ്പിച്ചത്-ഒന്നര കപ്പ്
സവാള ചെറുതായി അരിഞ്ഞത്-അര കപ്പ്
തക്കാളി അരിഞ്ഞത്-1 കപ്പ്
കുക്കുമ്പര്‍ അരിഞ്ഞത്-1 കപ്പ്
പച്ചമുളക്-1
മല്ലിയില അരിഞ്ഞത്.
സാലഡ് ഡ്രസിംഗിന്
കുരുമുളകുപൊടി-അര ടീ്സ്പൂണ്‍
ജീരകപ്പൊടി വറുത്തത്-അര ടീസ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി നീര്-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഒലീവ ഓയില്‍-1 ടീസ്പൂണ്‍
ഉപ്പ്
സാലഡ് ഡ്രസിംഗിനുള്ള ചേരുവകള്‍ കൂട്ടിക്കലര്‍ത്തുക.
ചെറുപയര്‍ ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് 10 മിനിറ്റു നേരം വേവിയ്ക്കുക. അധികം വേവരുത്. ഇത് ചൂടു മുഴുവന്‍ പോകുന്നതു വരെ വയ്ക്കുക.
ഇതിനൊപ്പം സാലഡ് ഡ്രസിംഗിനുള്ള ചേരുവകളും ഉപ്പും കൂട്ടിയിളക്കുക. തക്കാളി, കുക്കുമ്പര്‍, സവാള തുടങ്ങിയവയും ഇതിനൊപ്പം കൂട്ടിയിളക്കണം. മല്ലിയില അരിഞ്ഞതും ചേര്‍ക്കണം.
പോഷകസമൃദ്ധമായ ചെറുപയര്‍ സാലഡ് തയ്യാര്‍.



Click it and Unblock the Notifications
