For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എരിവ്, പുളി, മധുരം, സവാള ചട്‌നി

|

ദോശയ്ക്കു ഇഡ്ഢിലിയ്ക്കുമെല്ലാം തേങ്ങാചട്‌നിയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ഇതു കൂടാതെ സവാള, തക്കാളി തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ചും ചട്‌നിയരയ്ക്കാം.

ഇന്ത്യന്‍ പ്രണയം തട്ടുകടകളോട്‌!!

സവാള ഉപയോഗിച്ചുണ്ടാക്കാവുന്ന ഒരു ചട്‌നിയാണ് താഴെപ്പറയുന്നത്. ഇതില്‍ ശര്‍ക്കര, പുളി തുടങ്ങിയ ചേരുവകളും ഉപയോഗിയ്ക്കും. എരിവിനൊപ്പം പുളിയും മധുരവുമെല്ലാം നിറയുന്ന ഒരു ചട്‌നി.

Chutney

സവാള-3
ഉണക്കമുളക്-8
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
പുളി പിഴിഞ്ഞത്-1 ടേബിള്‍ സ്പൂണ്
ശര്‍ക്കര-1 ടേബിള്‍ സ്പൂണ്‍

ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

സവാള കനം കുറച്ചു നീളത്തിലരിയുക. കടലപ്പരിപ്പ് വറുത്തെടുക്കുക.

ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളകു വറുത്തെടുക്കുക. ഇത് ഒരുവിധം മൂപ്പാകുമ്പോള്‍ സവാള, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേയ്ക്ക് കടലപ്പരിപ്പു ചേര്‍ത്തിളക്കുക. പിന്നീട് പുളിവെള്ളം, ഉപ്പ്, ശര്‍ക്കര എന്നിവ ചേര്‍ത്തിളക്കുക. അല്‍പം കഴിഞ്ഞ് വാങ്ങി വയ്ക്കാം.

Spicy Onion Chutney Recipe

ചൂടാറുമ്പോള്‍ ഇത് അരച്ചെടുക്കാം. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്തരയ്ക്കാം.

Read more about: chutney ചട്‌നി
English summary

Spicy Onion Chutney Recipe

Check out the spicy onion chutney recipe and try it out tonight. Be it dosas or parathas, this chutney is a perfect hit.
X
Desktop Bottom Promotion