Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
എരിവ്, പുളി, മധുരം, സവാള ചട്നി
ദോശയ്ക്കു ഇഡ്ഢിലിയ്ക്കുമെല്ലാം തേങ്ങാചട്നിയാണ് കൂടുതല് പ്രചാരത്തിലുള്ളത്. ഇതു കൂടാതെ സവാള, തക്കാളി തുടങ്ങിയ ചേരുവകള് ഉപയോഗിച്ചും ചട്നിയരയ്ക്കാം.
ഇന്ത്യന് പ്രണയം തട്ടുകടകളോട്!!
സവാള ഉപയോഗിച്ചുണ്ടാക്കാവുന്ന ഒരു ചട്നിയാണ് താഴെപ്പറയുന്നത്. ഇതില് ശര്ക്കര, പുളി തുടങ്ങിയ ചേരുവകളും ഉപയോഗിയ്ക്കും. എരിവിനൊപ്പം പുളിയും മധുരവുമെല്ലാം നിറയുന്ന ഒരു ചട്നി.

സവാള-3
ഉണക്കമുളക്-8
കടലപ്പരിപ്പ്-1 ടേബിള് സ്പൂണ്
പുളി പിഴിഞ്ഞത്-1 ടേബിള് സ്പൂണ്
ശര്ക്കര-1 ടേബിള് സ്പൂണ്

ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

സവാള കനം കുറച്ചു നീളത്തിലരിയുക. കടലപ്പരിപ്പ് വറുത്തെടുക്കുക.
ഒരു പാനില് അല്പം വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളകു വറുത്തെടുക്കുക. ഇത് ഒരുവിധം മൂപ്പാകുമ്പോള് സവാള, കറിവേപ്പില എന്നിവ ചേര്ത്തിളക്കുക. ഇത് ഇളം ബ്രൗണ് നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേയ്ക്ക് കടലപ്പരിപ്പു ചേര്ത്തിളക്കുക. പിന്നീട് പുളിവെള്ളം, ഉപ്പ്, ശര്ക്കര എന്നിവ ചേര്ത്തിളക്കുക. അല്പം കഴിഞ്ഞ് വാങ്ങി വയ്ക്കാം.

ചൂടാറുമ്പോള് ഇത് അരച്ചെടുക്കാം. വേണമെങ്കില് അല്പം വെള്ളം ചേര്ത്തരയ്ക്കാം.



Click it and Unblock the Notifications

