Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
സിപിംള്‍ തക്കാളി-സവാള കറി
എളുപ്പത്തില്‍ ഒരു കറിയുണ്ടാക്കേണ്ടി വരുമ്പോള്‍ പലരുടേയും മനസില്‍ വരുന്ന ആദ്യഭക്ഷണ വസ്തുക്കള്‍ തക്കാളിയും സവാളയുമായിരിയ്ക്കും. ദേശഭേദമന്യേ എല്ലാവരും ഉപയോഗിയ്ക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കള്‍.
തക്കാളിയും സവാളയും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാചകക്കുറിപ്പു നോക്കൂ, അല്പം എരിവുള്ള കറിയാണിത്.

സവാള-2
തക്കാളി-3
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
ജീരകം-ഒരു നുളള്
ഉപ്പ്
എണ്ണ
കറിവേപ്പില
സവാള, തക്കാളി, പച്ചമുളക് എന്നിവ നുറുക്കി വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ ജീരകം പൊട്ടിയ്ക്കുക.
ഇതിലേയ്ക്ക് സവാള ചേര്‍ത്തു വഴറ്റണം. പിന്നീട് തക്കാളിയും പച്ചമുളകും ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കണം.
ഇത് ഒരുവിധം വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക.
വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിച്ചു കുറുക്കിയെടുക്കാം.
കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ



Click it and Unblock the Notifications
