Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സാബുദാന കിച്ചഡി തയ്യാറാക്കാം
സാബുദാന അഥവാ ചവ്വരി ധാന്യങ്ങളില്‍ പെട്ട ഒന്നാണ്. സാബുദാന കൊണ്ട് ഉപ്പുമാവ്, വട തുടങ്ങിയ വിവിധതരം വിഭവങ്ങളുണ്ടാക്കാം.
സാബുദാന ഉപയോഗിച്ച് കിച്ചഡി തയ്യാറാക്കാം. തയ്യാറാക്കാന്‍ എളുപ്പവും പെട്ടെന്നു ദഹിയ്ക്കുന്നതുമായ ഈ വിഭവം പരീക്ഷിച്ചു നോക്കൂ,

സാബുദാന-1 കപ്പ്
ഉരുളക്കിഴങ്ങ്-1
ഗ്രീന്‍പീസ്-കാല് കപ്പ്
തേങ്ങാ ചിരകിയത്-അര കപ്പ്
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2
നെയ്യ്-1 ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
ചവ്വരി രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇടത്തരം വലിപ്പമുള്ള ഒരു കപ്പ് സാബുദാന രണ്ടു കപ്പ് വെള്ളത്തിലിട്ടു വേണം കുതിര്‍ക്കാന്‍. കൂടുതല്‍ വെള്ളമാകാതെ നോക്കണം.
ഒരു പാനില്‍ നെയ്യ് ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. പിന്നീട് പച്ചമുളക് അരിഞ്ഞു ചേര്‍ത്തിളക്കണം. ഉരുളക്കിഴങ്ങ് ഇതിലേയ്ക്ക് മുറിച്ചിട്ട് അല്പനേരം ഇളക്കുക.
ഉരുളക്കിഴങ്ങ് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ പീസ് ചേര്‍ത്തിളക്കണം. തേങ്ങയും ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് കുതിര്‍ന്ന സാബുദാന വെള്ളമൂറ്റിക്കളഞ്ഞ് ചേര്‍ത്തിളക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ക്കാം.
ഇത് വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.
സാബുദാന കിച്ചഡിയ്ക്ക് തേങ്ങ നിര്‍ബന്ധമില്ല. താല്പര്യമില്ലെങ്കില് ഒഴിവാക്കാം.



Click it and Unblock the Notifications
