For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്ഷാബന്ധന് പുളികുളമ്പ്

|

സഹോദരീ സഹോദര ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ആഘോഷമാണ് രക്ഷാബന്ധന്‍. ഇത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും പ്രധാന ആഘോഷവുമാണ്.

രക്ഷാബന്ധന് പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുണ്ടാക്കാവുന്ന ഒരു തമിഴ് രുചിയാണ് പുളികുളമ്പ്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Puli Kulumbu

പുളി-ചെറുനാരങ്ങാ വലിപ്പത്തില്‍
മല്ലിപ്പൊടി-കാല്‍ ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-കാല്‍ ടീസ്പൂണ്‍
കടലപ്പരിപ്പ്-അര ടീസ്പൂണ്‍
ചുവന്ന മുളക്-6
കുരുമുളക്-അര ടീസ്പൂണ്‍
ജീരകം-കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി-3
കടുക്-അര ടീസ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
വെളുത്തുള്ളി-20
കറിവേപ്പില
ഉപ്പ്
എണ്ണ

പുളി ചൂടുവെള്ളത്തില്‍ ഒരു മണിക്കൂര്‍ നനച്ചു വയ്ക്കുക. പിന്നീട് പിഴിഞ്ഞെടുക്കുക.

ഒരു പാന്‍ ചൂടാക്കി ഇതില്‍ ഉഴുന്നു പരിപ്പ്, മല്ലി, കടലപ്പരിപ്പ്, കുരുമുളക്, ചുവന്ന മുളക്, ജീരകം എന്നിവ ചേര്‍ത്തു വറുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുക്, ഉലുവ, കറിവേപ്പില എന്നിവയിട്ടു മൂപ്പിയ്ക്കുക. പിന്നീട് വെളുത്തുള്ളി പതുക്കെ ചതച്ചു ചേര്‍ത്തിളക്കുക.

ഇതിലേയ്ക്കു തയ്യാറാക്കി വച്ച മസാല ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് ചുവന്നുള്ളി അരിഞ്ഞതും കൂടുതല്‍ കറിവേപ്പിലയും ചേര്‍ത്തിളക്കുക.

പിഴിഞ്ഞു വച്ചിരിയ്ക്കുന്ന പുളിവെള്ളം ഇതിലേയ്ക്കു ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക. കൂടുതല്‍ വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കണം.

ഇത് കുറഞ്ഞ ചൂടില്‍ 10-15 മിനിറ്റു നേരം തിളപ്പിയ്ക്കുക.

പുളികുളമ്പു തയ്യാര്‍.

Photo Courtesy: @tamilserial

Recipe Courtesy: Prashanti

English summary

Puli Kulambu For Rakshabandhan

Puli Kulambu is basically a tamarind curry that contains fried garlic cloves. Puli Kulambu is a Tamilnadu recipe. The Puli Kulambu recipe is not easy unless you are familiar with Tamil recipes.
Story first published: Wednesday, August 6, 2014, 12:26 [IST]
X
Desktop Bottom Promotion