Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മഷ്റൂം ബേബി കോണ്‍ റെസിപ്പി
കൂണ്, ചോളം എന്നിവ പോഷകഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണസാധനങ്ങളാണ്. ഇവ കൊണ്ടു സ്വാദിഷ്ടമായ പല വിഭവങ്ങളും തയ്യാറാക്കാം.
ഇവ രണ്ടും ഒരുമിച്ചു ചേര്‍ത്ത് മഷ്റൂം, ബേബി കോണ്‍ മസാല തയ്യാറാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മഷ്റൂം-400 ഗ്രാം
ബേബി കോണ്‍-200 ഗ്രാം
സവാള-2
വെളുത്തുള്ളി-10
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

കൊല്ലമുളക് അരച്ചത്-1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ്-4 ടേബിള്‍ സ്പൂണ്‍
സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
വിനെഗര്‍-1 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍-1 ടേബിള്‍ സ്പൂണ്‍
സ്പിംഗ് ഒണിയന്‍-1 കപ്പ്
കറിവേപ്പില
മല്ലിയില
എണ്ണ

മഷ്റൂം, ബേബി കോണ്‍ എന്നിവ കഴുകുക. മഷ്റൂം നടുവിലൂടെ രണ്ടായി മുറിയ്ക്കാം. ബേബ്ി കോണ്‍ വട്ടത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കുക. സവാള ചെറിയ സ്വയറുകളായി മുറിയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കറിവേപ്പിലയിട്ടു വഴറ്റുക. പിന്നീട് വെളുത്തുള്ളി അരിഞ്ഞതിടണം. ഇതിനു മുകളിലേയ്ക്ക് ഗരം മസാല പൗഡര്‍ ചേര്‍ത്തിളക്കുക.
സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, സോയാസോസ് എന്നിവ ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്തിളക്കണം.
ചെറുനാരങ്ങാനീര്, വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കുക.
ഈ കൂട്ടിലേയ്ക്ക് അരിഞ്ഞു വച്ചിരിയ്ക്കുന്ന കൂണ്, ബേബി കോണ്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് 10 മിനിറ്റ് അടച്ചു വച്ചു വേവിയ്ക്കുക.
ഇതിലേയ്ക്ക് കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ കലക്കി ഒഴിയ്ക്കണം.

ഇത് തിളച്ചു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
മല്ലിയില അരിഞ്ഞതു ചേര്‍ത്തിളക്കി ഉപയോഗിയ്ക്കാം.



Click it and Unblock the Notifications

