Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുംബൈ സ്പെഷല്‍ ടൊമാറ്റോ പുലാവ്
പുലാവ് പല തരത്തിലുമുണ്ടാക്കാം. തക്കാളിയുടെ രുചിയുള്ള മുംബൈ സ്പെഷല്‍ പുലാവാണ് ഇതില്‍ ഒരു തരം. തക്കാളിയ്ക്കു പുറമെ ടൊമാറ്റോ കെച്ചപ്പും ഇതില്‍ ഉപയോഗിയ്ക്കും. ഇതുകൊണ്ടു പുളിയും മധുരവും കലര്‍ന്ന സ്വാദു ലഭിയ്ക്കുകയും ചെയ്യും.
രുചികരമായ, അതേ സമയം എളുപ്പമായ ഈ പുലാവ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ബസ്മതി റൈസ്-2 കപ്പ്
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
തക്കാളി-3
ക്യാപ്സിക്കം-1
പനീര്‍-അരക്കപ്പ്
ഗ്രീന്‍പീസ്-അരക്കപ്പ്
പച്ചമുളക്-2
ടൊമാറ്റോ കെച്ചപ്പ്-കാല് കപ്പ്
മുളകുപൊടി-1 ടീ്സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പാവ്ബാജി മസാല-2 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

അരി കഴുകി പാകത്തിനു വേവിച്ചു വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇത് മൂപ്പായി കഴിയുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ത്തിളക്കുക.

സവാളി മൂത്തു കഴിയുമ്പോള്‍ തക്കാളി, മഞ്ഞള്‍പ്പൊടി, മുളുകുപൊടി, പാവ്ബാജി മസാല എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്തിളക്കണം.റാഡിഷ് വട തയ്യാറാക്കാം

പിന്നീട് ഇതിലേയ്ക്ക് ക്യാപ്സിക്കം, പച്ചമുളക്, ഗ്രീന്‍പീസ്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്ക് പാകത്തിനു വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.

കൂട്ട് വെന്തു കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ചേര്‍ത്തിളക്കുക.
മല്ലിയില അരിഞ്ഞു ചേര്‍ത്തു വാങ്ങി വയ്ക്കാം.



Click it and Unblock the Notifications

