Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഹൈദരാബാദി ദഹി ബിണ്ടി മസാല
വെണ്ടയ്ക്ക പല രീതിയിലും പാചകം ചെയ്യാവുന്ന ഒരു വിഭവമാണ്. ഇതുപയോഗിച്ചു തയ്യാറാക്കുന്ന മസാലക്കറികളും സ്വാദിഷ്ടമാണ്.
ഹൈദരാബാദ് സ്റ്റൈലില്‍ വെണ്ടയ്ക്ക മസാല തയ്യാറാക്കിയാലോ. ദഹി ബിണ്ടി മസാല എന്നാണ് ഇതിന്റെ പേര്. തൈരു ചേര്‍ത്തുണ്ടാക്കുന്ന മസാലയാണെന്നു പേരില്‍ നിന്നേ വ്യക്തം.
ദഹി ബിണ്ടി മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

വെണ്ടയ്ക്ക-അരക്കിലോ
സവാള-1
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-1 കപ്പ്
തേങ്ങ ചിരകിയത്-1 ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-8
ഗരം മസാല-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ
വറുത്തിടാന്‍
കടുക്-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-അര ടീസ്പൂണ്‍
ഉണക്കമുളക്-3
കായപ്പൊടി-ഒരു നുള്ള്
കറിവേപ്പില
എണ്ണ
വെണ്ടയ്ക്ക കഴുകി വട്ടത്തില്‍ അധികം കട്ടിയില്ലാതെ നുറുക്കുക. വല്ലാതെ കട്ടി കുറയുകയുമരുത്.
കശുവണ്ടിപ്പരിപ്പ അല്പനേരം ചൂടുവെള്ളത്തിലിടുക. പിന്നീടിത് തേങ്ങയുമായി ചേര്‍ത്ത് അരയക്കുക.
ഒരു പാനില്‍ അല്പം എണ്ണ ചൂടാക്കുക. ഇതിലിട്ട് വെണ്ടയ്ക്ക ചെറുതായി ഫ്രൈ ചെയ്തെടുക്കണം. പാനില്‍ നിന്നും ഇത് മാറ്റുക.
പാനില്‍ അല്പം എണ്ണ കൂടി ചൂടാക്കി കടുക്, ജീരകം, ഉഴുന്നുപരിപ്പ്, കായപ്പൊടി, ഉണക്കമുളക്, കായപ്പൊടി, കറിവേപ്പില എന്നിവയിട്ടു മൂപ്പിയ്ക്കുക.
ഇതിലേയ്ക്ക സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് മസാല പൗഡറുകള്‍, മാംഗോ പൗഡര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക തക്കാളി ചേര്‍ത്ത് നല്ലപോലെ വറ്റുക.
അരച്ചു വച്ചിരിയ്ക്കുന്ന കശുവണ്ടിപ്പരിപ്പ്-തേങ്ങാ മിശ്രിതം ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. പിന്നീട് തൈരും ചേര്‍ത്തിളക്കുക. ഉപ്പും വെള്ളവും ചേര്‍ക്കണം. ഇത അല്പം തിളച്ചു കഴിയുമ്പോള്‍ വെണ്ടയ്ക്ക ചേര്‍ത്തിളക്കണം.
മസാല കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
