Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്രീന്പീസ് ചട്നി തയ്യാറാക്കാം
മലയാളികള്ക്ക് ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ചട്നി. കഞ്ഞിയും ചമ്മന്തിയും എന്നൊരു കോമ്പിനേഷന് തന്നെ മലയാളികളുടെ മെനുവിലുണ്ടുതാനും.
പലതരം ചട്നികള് തയ്യാറാക്കാം. തേങ്ങാചട്നി തന്നെയാണ് ഇതില് പ്രധാനം. ഇതിനു പുറമെ ഉള്ളി ചട്നി, തക്കാളി ചട്നി എന്നിവയും ചട്നി വിഭാഗത്തില് വരും.
അല്പം വ്യത്യസ്തമായ ചട്നി പരീക്ഷിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവര്ക്ക് പോഷകഗുണം ഏറെയുള്ള ഗ്രീന്പീസ് കൊണ്ട് ചട്നി ഉണ്ടാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഫ്രഷ് ഗ്രീന്പീസ്-1 കപ്പ്
തേങ്ങ ചിരകിയത്-1 കപ്പ്
സവാള-1
പച്ചമുളക്-2
ഇഞ്ചി-1 ടീസ്പൂണ്
വെളുത്തുള്ളി-1 ടീസ്പൂണ്
ഉപ്പ്
വെള്ളം
എണ്ണ
ഒരു പാനില് എണ്ണ തിളപ്പിയ്ക്കുക. ഇതില് സവാള ചേര്ത്തു വഴറ്റണം.
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്ത്തിളക്കുക. ഇതും നല്ലപോലെ മൂപ്പിക്കണം. പിന്നീട് ഗ്രീന്പീസ്, ഉപ്പ് എന്നിവ ചേര്ത്തിളക്കുക. തേങ്ങയും ചേര്ക്കണം.
നല്ലപോലെ ഇളക്കി ഗ്രീന്പീസ് വേവുന്നതു വരെ കാക്കുക. ഈ മിശ്രിതം തണുത്ത ശേഷം മിക്സിയിലിട്ട് പാകത്തിന് വെള്ളം ചേര്ത്ത് അരച്ചെടുക്കാം.
ഗ്രീന്പീസ് ചട്നി തയ്യാര്.



Click it and Unblock the Notifications
