Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഡ്രൈ ഫ്രൂട്സ് പുലാവ് തയ്യാറാക്കാം
ഭക്ഷണം കഴിയ്ക്കാന്‍ കുട്ടികള്‍ക്കു പൊതുവെ മടിയുണ്ടാകുന്നത് സ്വാഭാവികം. ഇതുകൊണ്ടുതന്നെ ഇവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ താല്പര്യം തോന്നുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കി നല്കുന്നതു ഗുണം ചെയ്യും.
പുലാവ് ഒരു സാധാരണ ഭക്ഷണമാണ്. വ്യത്യസ്ത രീതിയില്‍ ചോറ് തയ്യാറാക്കുകയെന്നു വേണമെങ്കില്‍ പറയാം.
കുട്ടികള്‍ക്കായി ഡ്രൈ ഫ്രൂട്സ് ചേര്‍ത്ത ആരോഗ്യദായകമായ ഡ്രൈ ഫ്രൂട്സ് പുലാവ് തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ.

അരി-2 കപ്പ്
ബദാം-10
ഉണക്കമുന്തിരി-10
കശുവണ്ടിപ്പരിപ്പ്-10
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
കുരുമുളക്-1 ടീസ്പൂണ്‍
വയനയില-2
കുങ്കുമപ്പൂ-ഒരു നുള്ള്
ഒരു പാനില്‍ നെയ്യു മൂപ്പിയ്ക്കുക. ഇതില്‍ വയനയില, കുരുമുളക്, ബദാം, കശുവണ്ടിപ്പരിപ്പു കഷ്ണങ്ങളാക്കിയത്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് അരി കഴുകി വെള്ളം കളഞ്ഞു ചേര്‍ത്തിളക്കണം.
പിന്നീട് ഇതിലേയ്ക്ക് ഉപ്പും കുങ്കുമപ്പൂവും ചേര്‍ത്തിളക്കുക.
3 കപ്പു വെള്ളമൊഴിച്ച് അടച്ചു വച്ചു വേവിയ്ക്കുക.
ഡ്രൈ ഫ്രൂട്സ് പുലാവ് തയ്യാര്‍.



Click it and Unblock the Notifications
