Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ദഹി പനീര്‍ തയ്യാറാക്കാം
പനീര്‍ പാല് ഗുണങ്ങളുള്ള ഒന്നായതു കൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഗുണകരമാണ്.
പനീര്‍ കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ദഹി പനീര്‍ ഇത്തരത്തിലൊന്നാണ്. തൈര്, പനീര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം അധികം എരിലില്ലാത്തതുമാണ്.
ദഹി പനീര്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പനീര്‍ ക്യൂബ്-200 ഗ്രാം
െൈതര് അടിച്ചത്-2 കപ്പ്
പെരുഞ്ചീരകം-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
കരിഞ്ചീരകം-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
കായം-ഒരു നുള്ള്
പച്ചമുളക്-2
മുളകുപൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മല്ലിയില
ഉപ്പ്
എണ്ണ
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ ജീരകം, പെരുഞ്ചീരകം, കടുക്, കായം, കരിഞ്ചീരകം എന്നിവയിട്ടു മൂപ്പിയ്ക്കുക.
ഇതു മൂത്തു കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ഇട്ട് ചെറുതായി വഴറ്റുക.
ഇതിലേയ്ക്ക് പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം.
അടിച്ചു വച്ച തൈരും ഇതിലേയ്ക്കു ചേര്‍ക്കുക. ഉപ്പും ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ച് 10 മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കുക. കൂടുതല്‍ ഗ്രേവി വേണമെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കാം.
വെന്തു കുറുകിയാല്‍ വാങ്ങി വച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
