Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ക്രിസ്പി വെണ്ടയ്ക്ക റെസിപ്പി
വെണ്ടയ്ക്ക പലപ്പോഴും പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു വിഭവമാണ്. ഇതിന്റെ വഴുവഴുപ്പായിരിയ്ക്കും പലര്‍ക്കും ഇഷ്ടമില്ലാത്തത്.
എന്നാല്‍ കറുമുറെ രുചി വരുന്ന വെണ്ടയ്്ക്കയുടെ രുചി ആര്‍ക്കും ഇഷ്ടപ്പെടും. ഇത്തരത്തിലെ ക്രിസ്പി വെണ്ടയ്ക്ക എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

വെണ്ടയ്ക്ക-250 ഗ്രാം
കടലമാവ്-3 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളോര്‍-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1ടീസ്പൂണ്‍
മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ചാട്ട് മസാല പൗഡര്‍-1 ടീസ്പൂണ്‍
ചെറുനാരങ്ങ-1
ഉപ്പ്
എണ്ണ
വെണ്ടയ്ക്ക നല്ലപോലെ കഴുകി വെള്ളം തുടയ്ക്കുക. ഇത് നീളത്തില്‍ നാലു കഷ്ണങ്ങളായി മുറിയ്ക്കണം.
ഇതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല പൗഡര്‍, ജീരകപ്പൊടി, ചാട്ട് മസാല പൗജര് തുടങ്ങിയ ചേര്‍ത്തിളക്കണം. ഇത് 15 മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കണം. ഇതില്‍ നിന്നും വരുന്ന വെള്ളം ഊറ്റിക്കളയുക.
ഇൗ കൂട്ടിലേയ്ക്ക് കടലമാവ്, കോണ്‍ഫ്ളോര്‍ എന്നിവ ചേര്‍ത്തിളക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കണം. ഇതിലേക്ക് മസാല പുരട്ടി വച്ചിരിയ്ക്കുന്ന വെണ്ടയ്ക്ക് ഇട്ട് വറുത്തെടുക്കുക. കൂടിയ ചൂടില്‍ ഇളം ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു വരുന്നതു വരെ വറുത്തെടുക്കണം.
ഇതു വാങ്ങി ടിഷ്യൂ പേപ്പറില്‍ ഇടുക. എണ്ണ പോയ ശേഷം ചെറുനാരങ്ങാനീര് ഇതിനു മുകളില്‍ പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം.
...



Click it and Unblock the Notifications
