Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചിദംബരം കത്തിരിക്ക കറി
വഴുതനങ്ങ എല്ലാക്കാലത്തും ലഭിയ്ക്കുന്ന പച്ചക്കറികളിലൊന്നാണ്. ഇതു കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും തയ്യാറാക്കുകയും ചെയ്യാം. കത്തിരിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ചിദംബരം കത്തിരിക്കാ കറി ചിദംബരത്തു നിന്നുള്ള ഒരു വിഭവമാണ്. ചിദംബരം ക്ഷേത്രത്തില്‍ പ്രദാനമായി നല്കുന്ന ഒരു വിഭവം.
ചിദംബരം കത്തിരിക്കാകറി എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,

വഴുതനങ്ങ-4
ബേബി ഒണിയന്‍-1 കപ്പ്
പുളി പിഴിഞ്ഞത്-1 കപ്പ്
ചുവന്ന മുളക്-4
മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍
കായം-ഒരു നുള്ള്
കടുക്-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍
കുരുമുളക്-അര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ
വഴുതനങ്ങ രണ്ടാക്കി പകുത്ത് അല്പം ഉപ്പു ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് മല്ലി, മുളക്, കായപ്പൊടി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇത് തണുത്ത ശേഷം പൊടിച്ചെടുക്കുക.
വേവിച്ച വഴുതനങ്ങ പുറത്തെടുത്ത് നല്ലപോലെ ഉടയ്ക്കുക.
പാനില്‍ എണ്ണ തിളപ്പിച്ച് ശേഷം ഇതിലേയ്ക്ക് ബേബി ഒണിയന്‍ ഇടുക. ഇത് ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ പുളി പിഴിഞ്ഞതൊഴിയ്ക്കുക. ഇതിനു ശേഷം ഇത് തിളപ്പിയ്ക്കുക.
ഇതിലേയ്ക്ക് ഉടച്ചു വച്ച വഴുതനങ്ങയും പൊടിച്ച മസാലയും ചേര്‍ക്കണം. ഇത് തീ കുറച്ചു വച്ച് അല്പസമയം വേവിയ്ക്കുക.ഇതിനു ശേഷം വാങ്ങി വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കടുക്, ഉഴുന്ന്, കുരുമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.
ഇത് വേവിച്ചു വച്ചിരിയ്ക്കുന്ന വഴുതനങ്ങാക്കൂട്ടിലേയ്ക്കൊഴിയ്ക്കുക.
ചിദംബരം കത്തിരിക്കാക്കറി തയ്യാര്‍.



Click it and Unblock the Notifications
