Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മസാല വഴുതനങ്ങാ കറി
വഴുതനങ്ങ ആരോഗ്യഗുണ്ങ്ങള് ഏറെയുള്ളൊരു പച്ചക്കറിയാണ്. കത്തിരിക്കയെന്നും ഇത് പൊതുവെ അറിയപ്പെടുന്നുണ്ട്.
മസാലകള്‍ ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു വഴുതനങ്ങാ കറിയുണ്ടാക്കാം.

വഴുതനങ്ങ-അരക്കിലോ
സവാള-2
കടലപ്പരിപ്പ്-1 ടീസ്പൂണ്‍
മല്ലി-1ടീസ്പൂണ്‍
ഉണക്കമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
കറിവേപ്പില
എണ്ണ
ഉപ്പ്
വഴുതനങ്ങ കനം കുറച്ച് വട്ടത്തില്‍ അരിയുക.
ഒരു പാനില്‍ അല്പം എണ്ണ തിളപ്പിച്ച് കടലപ്പരിപ്പ്, മുഴുവന്‍ മല്ലി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ മയത്തില്‍ അരയ്ക്കണം.
പാനില്‍ അല്പം എണ്ണ ചേര്‍ത്ത് ചൂടാക്കി കടുക് പൊട്ടിയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കണം. സവാള നീളത്തില്‍ അരിഞ്ഞതും ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വഴറ്റണം.
ഇതിലേയ്ക്ക വഴുതനങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. പിന്നീട് മഞ്ഞള്‍പ്പൊടിയും അരച്ച മസാലയും ചേര്‍ത്ത് ഇളക്കണം. ഇത് അടച്ചു വച്ച് വേവിയ്ക്കുക. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം.
വഴുതനങ്ങ വെന്ത് മസാല കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
