For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കാ ചമ്മന്തി തയ്യാറാക്കാം

|

നെല്ലിക്കയുടെ സീസണാണ്. വൈറ്റമിന്‍ സി അടങ്ങിയ ഇത് ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്യും.

നെല്ലിക്ക ഉപ്പിലിട്ടും അച്ചാറായുമെല്ലാം ഉപയോഗിയ്ക്കാം. ഇതിനു പുറമെ നെല്ലിക്ക കൊണ്ട് ചമ്മന്തിയുമുണ്ടാക്കാം. ഇത് വളരെ എളുപ്പമാണ്. ആരോഗ്യത്തിനും നല്ലത്. പ്രമേഹമുള്ളവര്‍ക്കു പറ്റിയ നല്ലൊന്നാന്തരം വിഭവം.

നെല്ലിക്കാചമ്മന്തി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Chutney

നെല്ലിക്ക-4
തേങ്ങ-അരക്കപ്പ്
പച്ചമുളക്-3
ഇഞ്ചി-1 കഷ്ണം
ചെറിയ ഉള്ളി-5
കറിവേപ്പില-അല്‍പം

നെല്ലിക്ക നല്ലപോലെ കഴുകി കുരു കളഞ്ഞു ചെത്തിയെടുക്കുക.

ഇതും ബാക്കിയെല്ലാം ചേരുവകളും ഒരുമിച്ച് പാകത്തിന് ഉപ്പു ചേര്‍ത്ത് അരച്ചെടുക്കാം.

എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ ഇതനുസരിച്ചു മുളകു കൂടുതല്‍ ചേര്‍ക്കാം. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

English summary

Amla Chutney Recipe

Amla has numerous nutritional benefits. Amla chutney is a tasty and healthy recipe that is beneficial for diabetic patients, Try this recipe,
Story first published: Tuesday, December 2, 2014, 12:09 [IST]
X
Desktop Bottom Promotion