Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ആലൂ-ടമാറ്റര്‍ റെസിപ്പി
ഉരുളക്കിഴങ്ങും തക്കാളിയും എല്ലാ അടുക്കളകളിലേയും ഒരു സ്ഥിര ചേരുവയായിരിക്കും. ഇതു കൊണ്ടുണ്ടാക്കാവുന്ന വിവിധ തരം കറികളുമുണ്ട്.
ടമാറ്റര്‍ ഹിന്ദിയില്‍ തക്കാളിയ്ക്കു പറയുന്ന പേരാണ്. നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ ഉരുളക്കിഴങ്ങും തക്കാളിയും ചേര്‍ത്ത് ആലൂ ടമാറ്റാര് തയ്യാറാക്കൂ,

ഉരുളക്കിഴങ്ങ്-4
തക്കാളി-2
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകി തൊലി കളഞ്ഞ് നാലായി നുറുക്കുക. ഇത് കുക്കറില്‍ അല്പം വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ ജീരകമിട്ടു പൊട്ടിയ്ക്കുക. ഇതില്‍ തക്കാളി ചേര്‍ത്തിളക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. പിന്നീട് പച്ചമുളക്, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം.
വേവിച്ചു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് നാലായി മുറിച്ച് ഇതില്‍ ചേര്‍ത്തിളക്കി അല്പം വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിയ്ക്കാം.
ആലൂ ടമാറ്റര്‍ കറി തയ്യാര്‍



Click it and Unblock the Notifications
