Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അച്ചാറി ഗോബി തയ്യാറാക്കാം
അച്ചാറി ഗോബി പലപ്പോഴും റെസ്റ്റോറന്റ് മെനുവില്‍ കാണുന്ന ഒരു വിഭവമായിരിക്കും. കോളിഫഌവര്‍ കൊണ്ടുണ്ടാക്കുന്ന ഈ വിഭവം നോര്ത്തിന്ത്യനാണെന്നു പറയാം.
പുളിയിഷ്ടപ്പെടുന്ന, അല്പം വ്യത്യസ്തതയുള്ള കോളിഫഌവര്‍ വിഭവം തയ്യാറാക്കണമെന്നുള്ളവര്ക്ക് ഈ അച്ചാറി ഗോബി തയ്യാറാക്കാം.

കോളിഫഌവര്‍ നുറുക്കിയത്-3 കപ്പ്
സവാള അരിഞ്ഞത്-1 കപ്പ്
തക്കാളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
അച്ചാറി മസാല-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില അരിഞ്ഞത്
അച്ചാറി മസാലയ്ക്ക്
ഉണക്കമുളക്-16
മുഴുവന്‍ മല്ലി-1 ടേബിള്‍സ്പൂണ്‍
ചെറിയുള്ളി-2
പെരുഞ്ചീരകം-6 ടീസ്പൂണ്‍
കടുക്-4 ടീ സ്പൂണ്‍
ഉലുവ-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കായം- അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-2 ടീസ്പൂണ്‍
ജീരകം-4 ടീസ്പൂണ്‍
അച്ചാറി മസാലയ്ക്ക്
ചുവന്ന മുളക്, മല്ലി, ഉള്ളി, പെരുഞ്ചീരകം, കടുക്, ജീരകം എന്നിവ വറുത്തു പൊടിയ്ക്കുക.ബാക്കിയെല്ലാ മസാലകളും ചേര്‍ത്ത് ഒരുമിച്ചു നല്ലപോലെ ഡ്രൈ ആയി പൊടിയ്ക്കുക. ചൂടാറുമ്പോള്‍ പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.
ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിയ്ക്കുക. കോളിഫഌവര്‍ ഇതിലിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കുക.
പാനിലേയ്ക്ക് അല്പം കൂടി എണ്ണയൊഴിച്ച് സവാള ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. തക്കാളി പേസ്റ്റും ചേര്‍ക്കുക. പിന്നീട് തൈരും ചേര്‍ത്തിളക്കണം.
ഇതിലേക്ക് പാകത്തിന് അച്ചാറി മസാല, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. അല്പം വെള്ളവും ചേര്‍ക്കാം. ഇതിലേക്ക് വറുത്ത വച്ച കോളിഫഌവര്‍ ചേര്‍ത്തിളക്കണം. ഇത് അല്പനേരം അടച്ചു വച്ച് വേവിയ്ക്കണം.
ചെറുനാരങ്ങാനീര്, ഡ്രൈ മാംഗോ പൗഡര്‍ എന്നിവ ചേര്‍ത്ത് അല്പസമയം ഇളക്കിയ ശേഷം വാങ്ങി വച്ച് ചൂടോടെ ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
