Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സവാള-തക്കാളി ചട്നി
ഇഡ്ഢലിയ്ക്കും ദോശയ്ക്കുമെല്ലാം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ചട്നി. ഇന്ത്യയുടെ പല ഭാഗത്തും പല തരത്തിലുള്ള ചട്നികള്‍ ഉപയോഗിച്ചു വരുന്നു.
തേങ്ങ, മല്ലിയില വെളുത്തുള്ളി, പുതിന തുടങ്ങി ധാരാളം രീതികളില്‍ ചട്നി തയ്യാറാക്കാം. ഇത്തരം ചട്നികള്‍ മാറി മാറി പരീക്ഷിച്ചു മടുത്തെങ്കില്‍ സവാളയും തക്കാളിയും ഉപയോഗിച്ചും ചട്നി തയ്യാറാക്കാം.
സവാള, തക്കാളി ചട്നി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്.

സവാള-2
തക്കാളി-5
ചുവന്ന മുളക്-3
കടുക്- അര ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
സവാള, തക്കാളി എന്നിവ കഴുകിയ ശേഷം അരിയുക. ഇവയും ചുവന്ന മുളക്, ഉപ്പ് എന്നിവയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കണം. വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കുവാന്‍.
ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ചു കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് അരച്ചു വച്ചിരിയ്ക്കുന്ന ചട്നി കൂട്ട് ചേര്‍ത്തിളക്കണം. കറിവേപ്പിലയും ചേര്‍ക്കുക. വെള്ളം അല്പം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
ഇ്ഡ്ഢലി, ദോശ എന്നിവയ്ക്കൊപ്പം കഴിയ്ക്കുവാന്‍ പറ്റിയ സവാള, തക്കാളി ചട്നി തയ്യാര്‍.



Click it and Unblock the Notifications
