Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്പൈസി പനീര്‍ ടിക്ക മസാല
പനീര്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. പ്രത്യേകിച്ച് പാലുല്പന്നങ്ങള് ഇഷ്ടപ്പെടുന്നവര്‍ക്ക്. പാല് ഉല്പന്നമായതു കൊണ്ട് കുട്ടികള്‍ക്കും ഇത് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് പാല് കുടിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക്.
പനീര്‍ ഉപയോഗിച്ച് വിവിധ തരം സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാം. എരിവ് ഇഷ്ടപ്പെടുന്നവര്‍ക്ക് സ്പൈസി പനീര്‍ ടിക്ക എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പനീര്‍-കാല് കിലോ
തൈര്-ഒരു കപ്പ്
സവാള-2
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
കശുവണ്ടിപ്പരിപ്പ് അരച്ചത്- 2 ടീസ്പൂണ്‍
ടിക്ക മസാല-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ചന്ന മസാല-1 ടീസ്പൂണ്‍
ഉപ്പ്
പനീര്‍ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതില്‍ സവാളയിട്ട് വഴറ്റണം. സവാള നല്ലപോലെ വഴറ്റിക്കഴിഞ്ഞാല് തക്കാളിയിട്ടു വഴറ്റണം. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. പച്ചമുളകും ചേര്‍ക്കുക.
ഇതിലേക്ക് ചാട്ട് മസാല, ചന്ന മസാല എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിയ ശേഷം തൈരും ചേര്‍ക്കണം.
മുകളിലെ മിശ്രിതം നല്ലപോലെ വെന്തു കഴിയുമ്പോള്‍ കശുവണ്ടിപ്പരിപ്പ് അരച്ചതു ചേര്‍ത്തിളക്കണം.
ഈ മിശ്രിതത്തിലേക്ക് പനീര്‍ കഷ്ണങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്പനേരം വേവിച്ച ശേഷം വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.



Click it and Unblock the Notifications
