Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പര്‍വല്‍ ദോ പ്യാസ തയ്യാറാക്കാം
നമ്മുടെ കോവയ്ക്കയാണ് നോര്‍ത്തിന്ത്യയില്‍ പര്വര് എന്നറിയപ്പെടുന്നത്. കേരളത്തില്‍ പൊതുവെ തോരന്‍ വയ്ക്കാനാണ് ഇത് ഉപയോഗിയ്ക്കുന്നത്. ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് പടവലങ്ങയുടെ ഗണത്തില്‍ പെടുന്ന ഒന്നാണ്.
കോവയ്ക്കയുപയോഗിച്ച് സ്വാദിഷ്ടമായ ഒരു നോര്‍ത്തിന്ത്യന്‍ വിഭവം തയ്യാറാക്കൂ, പര്‍വല്‍ ദോ പ്യാസ് എന്നാണ് ഇതിന്റെ പേര്.

കോവയ്ക്ക-10
സവാള-2 കപ്പ്
ഉണക്കമുളക്-4
കുരുമുളക്-6
ഗ്രാമ്പൂ-3
ഏലയ്ക്ക-3
കറുവാപ്പട്ട-ഒരു കഷ്ണം
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-6
തക്കാളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കശ്മീരി ചില്ലി പൗഡര്‍-അര ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
വറുത്ത ജീരകപ്പൊടി-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
കോവയ്ക്ക നല്ലപോലെ പുറത്തെ തൊലി അല്പം ചുരണ്ടിക്കളയൂക. ഇത് രണ്ടു കഷ്ണങ്ങളായി മുറിച്ച് കുരു നീക്കം ചെയ്യുക. ഇത് ഒരു പാത്രത്തില്‍ കാല് കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക.ഇത് മൃദുവാകും വരെ വേവിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഉണക്കമുളക്, കുരുമുകള്, ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍്ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റുക പി്ന്നീട് സവാള ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. പിന്നീട് എല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് വെള്ളമൊഴിച്ചു വേവിയ്ക്കണം. വെള്ളം ഒരുവിധം വറ്റിക്കഴിയുമ്പോള്‍ കോവയ്ക്ക് ചേര്‍ത്തിളക്കണം. ഇത് അല്പനേരം കുറഞ്ഞ തീയില്‍ വേവിയ്ക്കുക.
മസാല കുറുകി കോവയ്ക്കയില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കണം. പിന്നീട് മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കണം.
പര്‍വല്‍ ദോ പ്യാസ് തയ്യാര്‍.
...



Click it and Unblock the Notifications
