Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ജീര-പനീര്‍ ഫ്രൈ
പാല് ഗുണങ്ങള്‍ ഒത്തിണങ്ങുന്ന ഒരു ഭക്ഷ്യവസ്തുവാണ് പനീര്‍. ഇതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ഏറ്റവും നല്ലൊരു ഭക്ഷണവസ്തുവും.
ധാരാളം കാല്‍സ്യം അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ പനീര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കൂടും.
പനീര്‍ കൊണ്ട് വിവിധ വിഭവങ്ങള്‍ തയ്യാറാക്കാം. ഇതില്‍ കറികളും സ്നാക്സുകളും ഉള്‍പ്പെടും. പനീറും ജീരകവും ഉപയോഗിച്ച് ജീര, പനീര്‍ ഫ്രൈ തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

പനീര്‍-കാല്‍കിലോ
സവാള-1
ജീരകം-ഒരു ടീസ്പൂണ്‍
ചുവന്ന മുളക്-4
ഉഴുന്ന്-ഒരു സ്പൂണ്‍
മുളകുപൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ഒരു പാനില്‍ എണ്ണയൊഴിച്ചു തിളപ്പിയ്ക്കുക. ഇതിലേക്ക് ജീരകം പൊട്ടിയ്ക്കുക. പിന്നീട് മുളകും ചേര്‍ക്കണം. ഇതിനുശേഷം സവാള ചേര്‍ത്തു വഴറ്റണം.
ഇതിലേക്കു മസാലപ്പൊടികള്‍, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ക്കണം.
മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. പാത്രം അടച്ചു വച്ച് വേവിയ്ക്കാം.
വെള്ളം പൂര്‍ണമായും വറ്റി മസാല പനീരില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
