Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ചപ്പാത്തിയ്ക്കൊപ്പം ബെയ്ഗണ്‍ ബര്‍ത്ത
നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തെക്കേയിന്ത്യയിലും ധാരാളമാണ്. ആരോഗ്യത്തെ കരുതി രാത്രി ഭക്ഷണം ചപ്പാത്തിയിലൊതുക്കുന്നവരും ധാരാളം.
ചപ്പാത്തിയ്ക്ക് അല്പം വ്യത്യസ്തതയുള്ള നോര്‍ത്തിന്ത്യന്‍ വെജിറ്റേറിയന്‍ വിഭവം വേണമെന്നുണ്ടോ, വഴുതനങ്ങ കൊണ്ടുള്ള ഒരു കറി പരീക്ഷിച്ചു നോക്കാം, ബെയ്ന്‍ഗണ്‍ ബര്‍ത്ത.
ചുട്ടെടുക്കുന്ന വഴുതനങ്ങ കൊണ്ടു തയ്യാറാക്കുന്ന കറിയാണിത്. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

വലിയ വഴുതനങ്ങ-1
സവാള-1
തക്കാളി-1
വെളുത്തുള്ളി-8
ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍
പച്ചമുളക്-3
ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
വഴുതനങ്ങ നല്ലപോലെ കഴുകിത്തുടയ്ക്കു. ഇത് കത്തി കൊണ്ടു വരയുക. അല്പം എണ്ണ വഴുതനങ്ങയുടെ പുറത്തു പുരട്ടുക.
ഗ്യാസ് കത്തിച്ച് വഴുതനങ്ങ തീയിനു മുകളില്‍ വച്ച് അല്പനേരം ചുട്ടെടുക്കുക. എല്ലാ വശങ്ങളും തിരിച്ചിട്ടു ചുട്ടെടുക്കണം. ഇതിന്റെ പുറംതൊലി പൊളിച്ചെടുത്തു മാറ്റാന്‍ സാധിയ്ക്കുന്ന വിധത്തില്‍ ചുട്ടെടുക്കുക.
ഇത് തണുത്തു കഴിഞ്ഞാല്‍ പുറംതൊലി നീക്കം ചെയ്യണം. ഈ വഴുതനങ്ങ തണുത്ത വെള്ളത്തിലിട്ടു വച്ചാല്‍ തൊലി പെട്ടെന്നു നീക്കം ചെയ്യുവാന്‍ സാധിയ്ക്കും. തൊലി കളഞ്ഞ ശേഷം ഇത് കൈ കൊണ്ട് ഉടച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ സവാള, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടികള്‍, ഉപ്പ് എന്നിയിട്ടു വഴങ്ങുക. പിന്നീട് തക്കാളി ചേര്‍ത്തും വഴറ്റണം.
മുകളിലെ മസാലക്കൂട്ടിലേയ്ക്ക് മാഷ് ചെയ്ത വഴുതനങ്ങ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കി അല്പനേരം വേവിയ്ക്കുക. പിന്നീട് മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം.
ചപ്പാത്തിയ്ക്കൊപ്പം കഴിയ്ക്കാന്‍ സ്വാദേറിയ ബെയ്ന്‍ഗണ്‍ ബര്‍ത്ത തയ്യാര്‍.



Click it and Unblock the Notifications
