Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഇവ പതിവാക്കിയാൽ വയസ്സ് 50 കഴിഞ്ഞാലും 30ന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാം
ഏത് പ്രായത്തിലും ചെറുപ്പമായിരിക്കാനാണ് മിക്കവർക്കും ഇഷ്ടം. അതിനാൽ തന്നെ, ചർമ്മ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും പലർക്കും മടിയും ഇല്ല. മുഖത്തു നോക്കി ഒരാൾ, ഇത്രപ്രായം ഉണ്ടായിരുന്നുവോ? കണ്ടാൽ പറയില്ല കേട്ടോ! എന്ന് പറഞ്ഞാൽ, എന്താണ് നിങ്ങൾക്ക് തോന്നുക? മനസ്സിൽ കുറച്ച് സന്തോഷം തോന്നും ഇല്ലേ? ഇത്തരത്തിൽ എന്നും, എക്കാലത്തും പ്രായത്തിന്റെതായ യാതൊരു പ്രശ്നങ്ങളും ചർമ്മത്തിൽ പ്രകടമാകാതിരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ഇന്നുമുതൽ പതിവാക്കാം.

സൺസ്ക്രീൻ
ചർമ്മത്തിന്റെ ആരോഗ്യം എക്കാലത്തും നിലനിലക്കണമെങ്കിൽ സൺസ്ക്രീൻ പുരട്ടേണ്ടത് അനിവാര്യമാണ്. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റുക മാത്രമല്ല സൺസ്ക്രീൻ ചെയ്യുന്നത്, ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാനും, ചർമ്മകാന്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ, പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്. എസ്പിഎഫ് 30-ന് മുകളിലുള്ള സൺസ്ക്രീൻ പുരട്ടാൻ പരമാവധി ശ്രദ്ധിക്കുക. അതുപോലെ, സൺസ്ക്രീൻ തന്നെ വാട്ടർ ബേയ്സ്ഡ്, മിനറൽ ബേയ്സ്ഡ് എന്നിങ്ങനെ രണ്ട് വിധമുണ്ട്. ഇതിൽ നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന സൺസ്ക്രീൻ പുരട്ടാൻ ശ്രദ്ധിക്കുക.
പഴം പച്ചക്കറികൾ
നല്ലപോലെ പഴം പച്ചക്കറികൾ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്. പ്രത്യേകിച്ച് വിറ്റമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും. ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാനും, ചർമ്മത്തിന്റെ ഗ്ലോ നിലനിർത്താനും ഇത് വളരെയധികം ഗുണകരമാണ്. അതിനാൽ, ഓറഞ്ച്, അവക്കാഡോ, ബ്രോക്കോളി എന്നിവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
വെള്ളം
ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും, ചർമ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താനും, യുവത്വം നിലനിർത്താനും നല്ലപോലെ വെള്ളം കുടിക്കേണ്ടത് അനിവര്യമാണ്. സാധാ വെള്ളം കുടിക്കുന്നതാണ് നല്ലത്. മധുരം അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതാണ്.
ഫേയ്സ് മസാജ്
ദിവസേന ഏതെങ്കിലും ഓയിൽ ഉപയോഗിച്ച് ചർമ്മം മസാജ് ചെയ്യുന്നത് രക്തോട്ടം വർദ്ധിപ്പിക്കും. ഇത് ചർമ്മകോശങ്ങളിലേയ്ക്ക് വേണ്ടത്ര ഓക്സിജൻ ലഭ്യമാക്കുന്നു. ഇത് ചർമ്മത്തിന് നല്ല നിറം ലഭിക്കാനും, ചർമ്മത്തിലെ ചുളിവുകൾ അകറ്റി നല്ല യുവത്വം നിലനിർത്താനും സഹായിക്കും.
പ്രോട്ടീൻ
പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ പതിവാക്കുന്നത് ചർമ്മപേശികളെ ബലപ്പെടുത്താൻ സഹായിക്കും. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ സഹായിക്കും. അതുപോലെ തന്നെ, യുവത്വം നിലനിർത്താനും സഹായിക്കുന്നതാണ്.
മോയ്സ്ച്വറൈസ്
ചർമ്മം നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ, ചർമ്മം വരണ്ടതാവുകയും, ചർമ്മ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ഇത് ചർമ്മത്തിൽ പ്രയക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകും.
ഉറക്കം
നല്ല ആരോഗ്യത്തിനും അതുപോലെ, നല്ല ചർമ്മത്തിനും ഉറക്കം അനിവാര്യമാണ്. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ, ഇത് ചർമ്മത്തിൽ ചുളിവുകളും, കറുത്തപാടുകളും പ്രത്യക്ഷപ്പെടുന്നതിന് കാരണമാകും. അതിനാൽ, ഉറക്കം മുഖ്യം.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ അമിതമായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇടയ്ക്ക് നല്ല ഫോയ്സ്പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആഹാരങ്ങൾ പരമാവധി ഒഴിവാക്കാം. ഇവ ചർമ്മം വരണ്ടതാക്കാൻ കാരണമാകും. കെമിക്കലുകൾ അടങ്ങിയ സ്കിൻ കെയർ പ്രോഡക്ട്സ് ഒഴിവാക്കാം. പരമാവധി പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ചർമ്മം പരിപാലിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











