Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഇക്കാര്യങ്ങള്‍ പതിവാക്കിയാല്‍ 30 വയസ്സിലും നിങ്ങളെ ചെറുപ്പക്കാരി എന്ന് വിളിക്കും
30 വയസ്സ് കഴിഞ്ഞാല്‍ പലപ്പോഴും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലരില്‍ മുഖത്ത് ചുളിവുകള്‍, മുഖക്കുരു, കറുത്തപാടുകള്‍ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കൂടാതെ, കണ്ടാല്‍ പ്രായക്കൂടുതലും ചിലരില്‍ തോന്നിയേക്കാം. എന്നാല്‍, ചില ശീലങ്ങള്‍ പതിവാക്കിയാല്‍, എല്ലാകാലത്തും നല്ല ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.

രാവിലെ ചെയ്യേണ്ടത്
ചര്‍മ്മത്തെ കൃത്യമായി പരിപാലിച്ചാല്‍ മാത്രമാണ് നല്ല സുന്ദര ചര്‍മ്മം എല്ലാവര്ക്കും ഏത് പ്രയത്തിലും ലഭിക്കുകയുള്ളൂ. ഇതിനായി രാവിലെ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. രാവിലെ ഉണര്‍ന്നാല്‍ ചര്‍മ്മം ക്ലെന്‍സ് ചെയ്യാന്‍ മറക്കരുത്. അതുപോലെ, അതിനുശേഷം വിറ്റമിന്‍ സി സിറം മുഖത്ത് പുരട്ടാം. വിറ്റമിന്‍ സി സിറം ഇല്ലാത്തവര്‍ക്ക് നാരങ്ങ നീര്, ഓറഞ്ചിന്റെ നീര് എന്നിവ പുരട്ടി കുറച്ച് നേരം മസാജ് ചെയ്തതിനുശേഷം കഴുകി കളയാവുന്നതാണ്. അതുപോലെ വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. അതിനുശേഷം ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്യണം. അതിനുശേഷം സണ്‍സ്ക്രീന്‍ പുരട്ടുക.
രാത്രിയില്‍ ചെയ്യേണ്ടത്
രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് വാട്ടര്‍ ബേയ്സ്ഡ് ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മ്മം കെന്‍സ് ചെയ്യുക. അതിനുശേഷം റെറ്റിനോള്‍, ലാക്റ്റിക് ആസിഡ് എന്നിവ അടങ്ങിയ മോയ്സ്ച്വറൈസര്‍ മുഖത്ത് പുരട്ടുക.
ആഹാരം
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ല ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. നല്ലപോലെ പോഷകങ്ങള്‍ അടങ്ങിയ പഴം പച്ചക്കറികള്‍ കഴിക്കുക. ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്ന ആഹാരങ്ങള്‍ കഴിക്കുക. നല്ല എരിവ്, പുളി, ഉപ്പ് എന്നിവ ഒഴിവാക്കുക. നല്ലപോലെ വെള്ളം കുടിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
വ്യായാമം
ആഹാരങ്ങള്‍ കഴിക്കുന്നതിന്റെ കൂടെ തന്നെ നല്ലപോലെ വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. നല്ലരീതിയില്‍ വ്യായാമം ചെയ്താല്‍ മാത്രമാണ് നല്ല ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുക. ഇത് ചര്‍മ്മത്തെ ഡീറ്റോക്സ് ചെയ്യുന്നു. ചര്‍മ്മം തിളങ്ങുന്നതിനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ചര്‍മ്മത്തില്‍ തൊടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഇത് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്സ്, മുഖക്കുരു എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
