Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ ആഹാരങ്ങള്‍ പതിവാക്കിയാല്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴില്ല
ചര്‍മ്മത്തിന് എല്ലാ പ്രായത്തിലും യുവത്വം നിലനില്ക്കണമെങ്കില് ചര്‍മ്മ സംരക്ഷണം മാത്രം പോര! നമ്മള് എന്ത് കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍ കൃത്യമല്ലെങ്കില്‍ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും കാര്യമായി ബാധിക്കുന്നതാണ്. ചര്‍മ്മത്തില്‍ അമിതമായി ചുളിവുകള്‍ വീഴുന്നതിനും. ചര്‍മ്മം കണ്ടാല്‍ വളരെ വേഗത്തില്‍ പ്രായം തോന്നുന്നതിനുംം കാരണമാകുന്നു. അതിനാല്‍, ആഹാരവും വെള്ളവും കൃത്യമാക്കേണ്ടത് അനിവാര്യമാണ്. ചില ആഹാരങ്ങള്‍ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും. അത്തരം ആഹാരങ്ങള്‍ പതിവാക്കുന്നത് ചര്‍മ്മത്തിനും, മുടിയ്ക്കും നല്ലതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

സിട്രസ് പഴങ്ങള്‍
വിറ്റമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന കൊളാജന്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. സിട്രസ്സ് പഴങ്ങളായ ഓറഞ്ച്, മുന്തിരി, കിവി എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. മിതമായ അളവില്‍ ഇത്തരം സിട്രസ്സ് പഴങ്ങള്‍ പതിവാക്കാന്‍ ശ്രദ്ധിക്കുക. ജ്യൂസ് അടിച്ച് കുടിക്കുന്നതിനേക്കാള്‍ സാധാരണ രീതിയില്‍ ഇത്തരം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
മീന്‍ വിഭവങ്ങള്‍
തലച്ചോറിന്റെ ആരോഗ്യത്തിന് മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മത്സ്യം അത്യുത്തമം തന്നെ. പ്രത്യേകിച്ച്, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന സാല്‍മണ്‍, മത്തി, അയല, ചെമ്മീന്‍ എന്നിയെല്ലാം കഴിക്കുന്നത് കൊളാജന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത്തരം മീനുകള്‍ പതിവായി ആഹാരത്തിന്റെ ഭാഗമാക്കുന്നവരില് നെറ്റിയില്‍ ചുളിവ്, ചര്‍മ്മത്തില്‍ പ്രായം കൂടുതല്‍ തോന്നല്‍ എന്നീ പ്രശ്നങ്ങള്‍ കുറവായിരിക്കും.
മുട്ടയുടെ വെള്ള
മുട്ട ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ മുട്ടയുടെ വെള്ള പതിവാക്കുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. കാരണം, മുട്ടയുടെ വെള്ള പതിവാക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് ആവശ്യമായ കൊളാജന്‍ വര്‍ദ്ധിക്കുന്നു. കൊളാജന്‍ വര്‍ദ്ധിക്കുന്നതിലൂടെ നഖത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തെ സംരക്ഷിക്കാനും, ചര്‍മ്മത്തിന്റെ യുവതത്വം നിലനിര്‍ത്താനും മുട്ടയുടെ വെള്ള സഹായിക്കുന്നതാണ്. മുട്ടയുടെ വെള്ള കഴിക്കുന്നത് മാത്രമല്ല, മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ചര്‍മ്മം തൂങ്ങുന്നത് കുറയ്ക്കാനും ഇത് സഹായിക്കുന്നതാണ്.
ഇലകള്‍
ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, പച്ച നിറത്തിലുള്ള ഇലകള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കാരണം, ഇലകളില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതാണ്. അതിനാല്‍, ആഹാരത്തില്‍ ഇലകളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.
നട്സും സീഡ്സും
ബദാം, കശുവണ്ടി, പിസ്ത, മത്തന്റെ കുരു എന്നിവയെല്ലാം പതിവാക്കുന്നതും കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഇത്തരം നട്സിലും സീഡ്സിലും സിങ്ക്, കോപ്പര്‍ എന്നീ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ചേരുവയാണ്. കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും നട്സും സീഡ്സും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
