Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഒരു വര്‍ഷത്തില്‍ സംഭവിച്ച മാറ്റം, സൗന്ദര്യസംരക്ഷണം എളുപ്പമാക്കിയ മാര്‍ഗ്ഗങ്ങള്‍
സൗന്ദര്യ സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അതനുസരിച്ച് ചര്‍മ്മം സംരക്ഷിക്കുക എന്നത് നിസ്സാരമല്ല. എന്നാല്‍ സൗന്ദര്യ സംരക്ഷണ വിപണിയിലെ മാറുന്ന 'ട്രെന്‍ഡുകള്‍' 2024-നെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയെല്ലാമാണ്. സൗന്ദര്യം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ഉള്ള സൗന്ദര്യം ഇളക്കം തട്ടാതെ സംരക്ഷിക്കുക എന്നതാണ് നാം ഓരോരുത്തരും ശ്രദ്ധിക്കുന്ന കാര്യം. സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ ഈ വര്‍ഷത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്ന് നോക്കാം.
'ഗ്ലാസ് സ്കിന്‍'
ഇപ്പോഴും കത്തി നില്ക്കുന്ന സൗന്ദര്യ സംരക്ഷണത്തിലെ മികച്ച ട്രെന്‍ഡുകളില്‍ ഒന്ന് തന്നെയാണ് ഗ്ലാസ് സ്കിന്‍. ചര്‍മ്മത്തെ സ്ഫടികം പോലെ മാറ്റുന്ന തരത്തിലേക്ക് എത്തുന്ന മിനുസമാര്‍ന്ന സൗന്ദര്യ സംരക്ഷണ ഉപാധിയാണ് ഇത്. ഹൈഡ്രേറ്റിംഗ് സെറം, മോയ്സ്ചറൈസിംഗ് ക്രീമുകള്‍, ഇലുമിനേറ്റിംഗ് പ്രൈമറുകള്‍ എന്നിവ പോലുള്ള ഉത്പ്പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത പ്രായത്തെ പ്രതിരോധിക്കാന്‍ സാധിക്കും എന്നു തന്നെയാണ്.

'ഗ്രാഫിക് ഐലൈനര്‍'
കണ്ണെഴുതാന്‍ ഇഷ്ടമില്ലാത്ത സ്ത്രീകള്‍ വളരെ കുറവാണ്. അവര്‍ക്ക് കിട്ടിയ ഏറ്റവും മികച്ച ഒരു കിടിലന്‍ ലുക്ക് ആയിരുന്നു ഇത്. ഐലൈനറിനെ തികച്ചും ഒരു കലാസൃഷ്ടിയാക്കി മാറ്റി ചിറകുകളും മറ്റ് രൂപങ്ങളും നല്കി കണ്ണിന്റെ സൗന്ദര്യത്തെ എടുത്ത് കാണിക്കുന്ന തരത്തിലേക്ക് ഇത് മാറി. 2024-ലെ സൗന്ദര്യ രംഗത്തുണ്ടായ ഏറ്റവും നല്ല മാറ്റങ്ങളില്‍ ഒന്നാണ് ഗ്രാഫിക് ഐലൈനര്‍ എന്ന് എടുത്ത് പറയണം.
'ക്ലീന്‍ ബ്യൂട്ടി മൂവ്മെന്റ്'
ദോഷകരമായ രാസവസ്തുക്കളെ പാടെ ഒഴിവാക്കി ചര്‍മ്മത്തിന് കൂടുതല്‍ പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ മാറ്റങ്ങള്‍ കൊണ്ട് വന്നതാണ് ക്ലീന്‍ ബ്യൂട്ടി മൂവ്മെന്റ്. ഇത് ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുകയും സൗന്ദര്യത്തെക്കുറിച്ചും സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങളെക്കുറിച്ചും ഉള്ള കാഴ്ചപ്പാടില്‍ മാറ്റം കൊണ്ടാ വരാന്‍ സാധിച്ചു.
'ബോള്‍ഡ് ഐബ്രോസ്'
കട്ടിയുള്ളതും പ്രകൃതിദത്തവുമായ പുരികങ്ങള്‍ പലരും ആഗ്രഹിക്കുന്നു. അവയാണ് സൗന്ദര്യമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. നേര്‍ത്ത പുരികങ്ങള്‍ എന്ന ട്രെന്‍ഡില്‍ നിന്ന് വളരെ എളുപ്പത്തില്‍ കട്ടിയുള്ള പുരികത്തിലേക്ക് കാര്യം മാറി. ഇവ മുഖത്തെ നല്ലതുപോലെ എടുത്ത് കാണിക്കുന്നതിനാല്‍ ആളുകള്‍ അതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു. അതിന്റെ ഫലമായി ബ്രോ ജെല്ലുകള്‍, പെന്സിലുകള്, സെറം എന്നിവ ഉപയോഗിക്കാന്‍ തുടങ്ങി.
തിളങ്ങുന്ന കണ്ണും ചുണ്ടും
കണ്ണിനും ചുണ്ടിനും വളരെയധികം പ്രാധാന്യം പണ്ട് മുതലേ ഉണ്ട്. 2024-ലേക്ക് എത്തിയപ്പോള്‍ അത് കുറച്ച് കൂടി. 2024 അവസാനിക്കാറായപ്പോള്‍ അതില്‍ കൂടുതല്‍ പ്രാധാന്യമായി മാറി. തിളങ്ങുന്ന കണ്ണുകള്‍ക്കായി പ്രത്യേകം ഐ മേക്കപ്പുകളും ചുണ്ടുകള്‍ക്കായി ലിപ് ഗ്ലോസുകളും തരംഗം സൃഷ്ടിച്ചു. ഇതാകട്ടെ ഓരോ ദിവസം കഴിയുന്തോറും വ്യത്യസ്തമായവ ലഭ്യമായിക്കൊണ്ടിരുന്നു.
'സ്കിനിമലിസം'
കുറച്ച് മേക്കപ് കൊണ്ട് തന്നെ കൂടുതല്‍ സുന്ദരിയാവുക എന്ന ട്രെന്‍ഡിന് 2024 തുടക്കമായി. കുറഞ്ഞ ഫൗണ്ടേഷന് അല്ലെങ്കില്‍ കണ്‍സീലര്‍, കനംകുറഞ്ഞ മേക്കപ് ഉപാധികള്‍ എന്നിവ ഉപയോഗിച്ച് ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടാതെ മുഖത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് മേക്കപ് പൂര്‍ത്തിയാക്കുക എന്നതും ഇതിന്റെ ഭാഗമാണ്.
വര്‍ണ്ണാഭമായ ഐഷാഡോ
2024-ല്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് ഐഷാഡോകളിലാണ്. ഇലക്ട്രിക് ബ്ലൂ, നിയോണ്‍ ഗ്രീന്‍, പാസ്റ്റല്‍ പിങ്ക് തുടങ്ങിയ നിറങ്ങള്‍ മികച്ചവയും മുന്നിട്ട് നില്ക്കുന്നവയും ആയിരുന്നുയ കൂടാതെ ഇവയെ മികച്ച രീതിയില്‍ ക്രിയേറ്റീവ് ആയി അവതരിപ്പിക്കുന്നതിനും ഓരോരുത്തരും ശ്രദ്ധിച്ച് കൊണ്ടിരുന്നു. പാരമ്പര്യേതര മാറ്റങ്ങളിലൂടെ തന്നെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.



Click it and Unblock the Notifications