For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് ഫാഷന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കട്ടെ

|

ഓണം ദേശീയോത്സവമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഓണത്തിനെ വെറും സദ്യയിലും ഓണപ്പൂക്കളത്തിലും മാത്രം ഒതുക്കാന്‍ സാധിക്കില്ല. ഓണത്തെ എപ്പോഴും വ്യത്യസ്തമാക്കുന്നത് ഓണക്കളികളും ഓണക്കോടികളും ഓണപ്പാട്ടുകളും ഓണസദ്യയും എല്ലാം തന്നെയാണ്. എന്നാല്‍ ഈ ഓണത്തിന് നമുക്ക് അല്‍പം വ്യത്യസ്ത ഫാഷന്‍ ടിപ്‌സ് പരീക്ഷിച്ചാലോ? ഓണത്തിന് എത്രയൊക്കെ പറഞ്ഞാലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് ഓണക്കോടി. ഇതില്‍ തന്നെ കസവ് മുണ്ടും സെറ്റ് സാരിയും പട്ടുപാവാടയും എല്ലാം അത്രയധികം ഇഷ്ടത്തോടെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നതാണ്.

പത്ത് ദിനവും പൂക്കളം; വീട്ടില്‍ ഐശ്വര്യത്തിന് പൂവിടുന്നത് ഇങ്ങനെ

ഓണക്കോടിയെന്ന നമ്മുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ അത എങ്ങനെ വേണമെന്നും എന്തൊക്കെയാണ് അതില്‍ ശ്രദ്ധിക്കേണ്ടത് എന്നും അല്‍പം ശ്രദ്ധിക്കാം. ഓണക്കോടിയില്‍ അല്‍പം പ്രത്യേകതയും മേല്‍ക്കൈ കൂടുതലും സ്ത്രീകള്‍ക്ക് തന്നെയാണ്. ഈ ഓണത്തിന് നമുക്ക് ചില ഡ്രസ്സിംങ് ടിപ്‌സ് നോക്കാവുന്നതാണ്. കേരള സാരി തന്നെയാണ് അവിടേയും മുന്‍പന്തിയില്‍. നമുക്ക് നോക്കാം ചില ഓണം ട്രെന്‍ഡ്.

കസവ് സാരിയാണ് താരം

കസവ് സാരിയാണ് താരം

എപ്പോഴും കസവ് സാരിക്ക് തന്നെയാണ് ഇഷ്ടക്കാര്‍ കൂടുതല്‍. എന്നാല്‍ കസവ് സാരി ധരിക്കുമ്പോള്‍ പലര്‍ക്കും സാരി ഉടുക്കുന്നത് ഒരു പ്രശ്‌നമായി തോന്നാം. വലിച്ച് വാരി സാരി ചുറ്റാതെ അല്‍പം ശ്രദ്ധിച്ച് ക്ഷമയോടെ സാരിയുടുത്ത് നോക്കൂ. നിങ്ങള്‍ തന്നെയായിരിക്കും ഓണത്തിന് മികച്ച് നില്‍ക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓണത്തിന് ഫാഷന്‍ സ്വപ്‌നങ്ങള്‍

ഓണത്തിന് ഫാഷന്‍ സ്വപ്‌നങ്ങള്‍

ബോര്‍ഡറിന് പ്രാധാന്യം കൊടുത്ത് തന്നെ സാരി ഉടുക്കാന്‍ ശ്രദ്ധിച്ച് നോക്കൂ. നിങ്ങള്‍ സാധാരണ ഉടുക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ബോര്‍ഡര്‍ ശരിയായ രീതിയില്‍ മുന്നോട്ട് കാണുന്ന രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് ഒരു വ്യത്യസ്ത ലുക്ക് തന്നെയായിരിക്കും.

ഹെയര്‍ സ്‌റ്റൈല്‍

ഹെയര്‍ സ്‌റ്റൈല്‍

സാധാരണയായി ഈ ഉത്സവ ദിവസം അല്‍പം നാടന്‍ മോഡേണ്‍ ആവാനാണ് പലരും ശ്രദ്ധിക്കുക. എന്നാല്‍ അതിന് വേണ്ടി അല്‍പം മെനക്കെടേണ്ടതായി വരും. അതിന് തയ്യാറാവാത്ത പെണ്‍കൊടികള്‍ക്ക് ഈ ദിനത്തില്‍ മുടി കെട്ടാതെ അഴിച്ചിട്ട് സ്റ്റൈലിഷായി നടക്കാം. എന്നാല്‍ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഏറ്റവും മികച്ചത് മുടി കെട്ട് നല്ല മുല്ലപ്പൂ വെക്കുന്നതാണ് എന്നുള്ളതാണ്.

ആക്‌സസറികള്‍

ആക്‌സസറികള്‍

ആക്‌സസറീസ് എന്ന് പറയുമ്പോള്‍ അത് സ്വര്‍ണം മാത്രമല്ല. സ്വര്‍ണമില്ലെങ്കിലും ഓണം നല്ല ഉഷാറായി നിങ്ങള്‍ക്ക് അണിഞ്ഞൊരുങ്ങാം. നിങ്ങള്‍ക്ക് ഒരു ചോക്കര്‍, കമ്മലുകള്‍, വളകള്‍ എന്നിവ ധരിക്കാം. ഈ ഓണത്തിന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മുടി കെട്ടിലും എന്തെങ്കിലും പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്.

സാരികള്‍ക്ക് പ്രിയം

സാരികള്‍ക്ക് പ്രിയം

എത്രയൊക്കെ പറഞ്ഞാലും ഓണമായാലും വിഷുവായാലും കേരളവസ്ത്രങ്ങള്‍ക്ക് തന്നെയാണ് പ്രിയം കൂടുതല്‍. അതുകൊണ്ട് തന്നെ സെറ്റും മുണ്ടും കസവ് സാരിയും എല്ലാം അല്‍പം പ്രിയമുള്ളതായിരിക്കും. എന്നാല്‍ അല്‍പം മോഡേണായി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാന്‍ താല്‍പ്പര്യമുള്ളവരല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

പുതിയ കാലത്തെ ഓണം ഫാഷന്‍

പുതിയ കാലത്തെ ഓണം ഫാഷന്‍

ഓണം വിനോദവും ഭക്ഷണവും ഉത്സവങ്ങളും ഇപ്പോള്‍ ഫാഷന്റെ ഭാഗം കൂടിയാണ്. കോളേജിലോ ഓഫീസിലോ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഒരു ഓണാഘോഷത്തിന് ധരിക്കാനുള്ള ശരിയായ വസ്ത്രം കണ്ടെത്താന്‍ പലരും വളരെയധികം ചിന്തിക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്. ഈ ആഘോഷങ്ങളെല്ലാം ശരിക്കും ഒരു ഫാഷന്‍ ഗെയിം ആണെന്ന് പറഞ്ഞാലും തെറ്റില്ല.

സാരിയും ദാവണിയും

സാരിയും ദാവണിയും

സാരി മാത്രമല്ല ദാവണിയും അല്‍പം സ്‌പെഷ്യല്‍ തന്നെയാണ് ഓണക്കാലത്ത്. എന്നാല്‍ കസവിന്റെ ഒരു ഇടപെടല്‍ കൂടിയുണ്ടെങ്കില്‍ സംഗതി ഉഷാറാവും. ഓണം എപ്പോഴും നിറങ്ങളുടെ ഉത്സവം കൂടിയാണ്. ഇന്ന് അത്തത്തിന് തുടക്കമിട്ടതോടെ ഓണത്തിന് ഇനി പത്ത് ദിനം കൂടി. ഈ ദിനത്തില്‍ നിങ്ങള്‍ അല്‍പം വെറൈറ്റി ആഗ്രഹിക്കുന്നെങ്കില്‍ ഫാഷനൊപ്പം ചേരാവുന്നതാണ്.

 സെറ്റും മുണ്ടും

സെറ്റും മുണ്ടും

സാരികള്‍ മാത്രമല്ല വിപണി കീഴടക്കുന്നത് സെറ്റും മുണ്ടും വിപണയിലെ താരം തന്നെയാണ.് എന്നാല്‍ ധാരാളം കസവ് നിറഞ്ഞ സെറ്റും മുണ്ടിനേക്കാള്‍ ഇപ്പോള്‍ ഓണക്കാലത്തെ പ്രിയപ്പെട്ടത് നേരിയ കരയുള്ള സെറ്റും മുണ്ടും തന്നെയാണ്. എത്രയൊക്കെ മാറ്റി നിര്‍ത്തിയാലും ഒതുക്കി നിര്‍ത്തിയാലും ഈ സെറ്റും മുണ്ടും തന്നെയാവും പലര്‍ക്കും പ്രിയപ്പെട്ട ഓണക്കോടിയും

ഓണത്തിന്റെ പ്രധാന ആകര്‍ഷണം എന്ത്?

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണക്കോടിയും ഓണസദ്യയും തന്നെയാണ്. തിരുവാതിര കളിയും വള്ളം കളിയും എല്ലാം ഓണത്തിന്റെ മാറ്റ് കൂട്ടുന്നു.കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടത് ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണക്കാലത്ത്. അതിന് വേണ്ടി അത്തം മുതല്‍ ഓരോ ദിവസവും എണ്ണി കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കാത്തിരിക്കും. തിരുവോണ ദിനത്തില്‍ പ്രധാനം ഓണസദ്യയും ഓണക്കോടിയും തന്നെയാണ്.

ഓണത്തിന് എന്തൊക്കെ തയ്യാറെടുപ്പുകള്‍?

ഓണത്തിന് നടത്തേണ്ട തയ്യാറെടുപ്പുകളില്‍ ഓണക്കോടിയും ഓണസദ്യയും ഓണപ്പൂക്കളും എല്ലാം തന്നെ പ്രിയപ്പെട്ടതാണ്.ഓണസദ്യക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഓരോ നാട്ടിലേയും ഓണസദ്യ വ്യത്യസ്തമായിരിക്കും. ചിലര്‍ നോണ്‍ വെജിറ്റേറിയന്‍ സദ്യയാണ് ഓണക്കാലത്ത് തയ്യാറാക്കുക. എന്നാല്‍ അധികമാളുകളും വെജിറ്റേറിയന്‍ സദ്യക്കാണ് പ്രാധാന്യം നല്‍കിയിരുന്നതും

ഓണത്തിന് പരമ്പരാഗത വസ്ത്രം ഏത്?

ഓണത്തിന്റെ പരമ്പതാഗത വസ്ത്രം എന്ന് പറയുന്നത് എപ്പോഴും കസവ് മുണ്ടും നേരിയതുമാണ്. എന്നാല്‍ പണ്ട് കാലങ്ങളില്‍ വറുതി കര്‍ക്കിടകം കഴിഞ്ഞ് അടുത്തായിരുന്നു ഓണമെന്ന പുലരി വന്നിരുന്നത്. അതുകൊണ്ട് തന്നെ വറുതി കര്‍ക്കിടകത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കി പുതിയ ഒരു മാസത്തെ വരവേല്‍ക്കുന്നതിന് വേണ്ടി നാമെല്ലാവരും തയ്യാറെടുത്തിരുന്നു.

English summary

Onam 2021: Elegant Dressing Tips For The Festival Of Onam

Here we are sharing the elegant and beautiful dressing tips for the festival of onam. Take a look.
X