Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
'കാഞ്ചനമാല'യില്‍ നിന്ന് 'ടെസ്സ'യിലേക്കുള്ള മാറ്റം
കാഞ്ചനമാലയിലെ പാര്‍വ്വതി മേനോനെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള് മലയാളികള്‍. ഇരുവഴിഞ്ഞി പുഴയുടെ ആഴങ്ങളില്‍ മുങ്ങിപ്പോയ മൊയ്തീനേയും കാത്തിരുന്ന കാഞ്ചനയുടെ ജീവിതം പാര്‍വ്വതി എന്ന നടിയുടെ കയ്യില്‍ ഭദ്രമായിരുന്നു. കണ്മഷിയെഴുതിയ കണ്ണുകളും തുടുത്ത കവിളുകളും ഇരുപുറവും മടഞ്ഞിട്ട മുടിയുമായി പാര്‍വ്വതി കാഞ്ചനമാലയായപ്പോള് അതിനു പകരം വെയ്ക്കാന്‍ മറ്റൊരു നടിയുമുണ്ടായിരുന്നില്ല.
എന്നാല്‍ കാര്യങ്ങള്‍ അല്പം കൂടി പുരോഗമിച്ചിരിക്കുകയാണ് ചാര്‍ലിയില്‍, സിനിമ ഹിറ്റാവുന്നതിനു മുന്‍പേ വേഷത്തിലേയും സ്റ്റൈലിലേയും വ്യത്യസ്തത കൊണ്ട് ഹിറ്റായവരാണ് പാര്‍വ്വതിയുടെ ടെസ്സയും ദുല്‍ഖറിന്റെ ചാര്‍ലിയും. ടെസ്സയെ ഹിറ്റാക്കിയത് ടെസ്സയുടെ വസ്ത്രവിധാനത്തിലുള്ള വ്യത്യസ്തതകള്‍ തന്നെയാണ്. ടെസ്സ ഹിറ്റായതോടെ ടെസ്സ സ്റ്റൈലും ഹിറ്റായി.

മൂക്കുത്തി
പലര്‍ക്കും മൂക്കുത്തി ഒരു വീക്കനെസ്സായിരുന്നു. പണ്ട് പാരമ്പര്യമായി മൂക്ക് കുത്തിയവരായിരുന്നു. എന്നാല്‍ ഇന്ന് സ്റ്റൈല്‍ ആണ് പലപ്പോഴും മൂക്കുത്തിയുടെ ആധാരം. ഇപ്പോള്‍ ടെസ്സയിലൂടെ മൂക്കുത്തി വീണ്ടും തരംഗമായവുകയാണ്. വ്യത്യസ്തതടോയു കൂടിയ വലിയ മൂക്കുത്തിയാണ് ടെസ്സയായി മാറിയപ്പോള്‍ പാര്‍വ്വതിയുടെ ലുക്കില്‍ മാറ്റം വരുത്തിയത്.

ഹെയര്‍സ്റ്റൈല്‍
കാഞ്ചനമാലയായി മാറിയ പാര്‍വ്വതിയുടെ ഹെയര്‍സ്റ്റൈല്‍ ഒരു മലയാളിയും മറക്കില്ല. എന്നാല്‍ ഇപ്പോള്‍ ടെസ്സയായി മാറിയപ്പോള്‍ ചുരുളന്‍ മുടിയില്‍ പാര്‍വ്വതി ഒന്നു കൂടി സുന്ദരിയായി. തോളിനിരുവശവും പാറിക്കിടക്കുന്ന ചുരുളന്മുടിയിലാണ് ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ നോട്ടം.

കണ്ണട
ടെസ്സയെ വ്യത്യസ്തയാക്കിയതും ടെസ്സയുടെ കണ്ണടയാണ്. വലിയ ഫ്രെയിമിലുള്ള കണ്ണട ചാര്‍ലിയെ പോലെ തന്നെ ഹിറ്റായി കഴിഞ്ഞു. കണ്ണട വെച്ച ടെസ്സ അല്പം കൂടി സുന്ദരിയായിട്ടില്ലേ?

വസ്ത്രത്തിന്റെ നിറം
കടും നിറങ്ങളാണ് പാര്‍വ്വതി ടെസ്സയ്ക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. പിങ്ക്, ഗ്രീന്‍, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് പാര്‍വ്വതി. ദുല്‍ഖറിന്റെ സ്റ്റൈല്‍ പിന്നെ നേരത്തെ ഹിറ്റായിരുന്നല്ലോ.

ചെരുപ്പ്
രണ്ട് കാലിലും രണ്ട് ചെരുപ്പിട്ടാണ് പാര്‍വ്വതി ടെസ്സയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. അബദ്ധവശാല്‍ സംഭവിച്ചതാണെങ്കിലും ഇനി ചിലപ്പോള്‍ നാളെ അതായിരിക്കും ട്രെന്‍ഡ്.



Click it and Unblock the Notifications
