Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാന് 2015, പിങ്കില് തിളങ്ങി മല്ലികാ ഷെരാവത്ത്
ഇത്തവണ കാന് ഫിലിം ഫെസ്റ്റിവല്ലില് മല്ലികാ ഷെരാവത്തിനെ കാണാന് എല്ലാവരും ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാല് റെഡ് കാര്പ്പെറ്റിലെത്തിയ മല്ലികയെ കണ്ട് എല്ലാവരും ഞെട്ടി. മറ്റൊന്നുമല്ല, മല്ലികാ ഷെരാവത്ത് ശരീരം മറച്ചുള്ള വസ്ത്രങ്ങള് അണിഞ്ഞാണ് ഇത്തവണ ഫെസ്റ്റിവെല്ലില് എത്തിയത്. ലളിതമായ കാനറി ഗൗണുകളായിരുന്നു മല്ലികയുടെ വേഷങ്ങള്.

ആരാധകരെ എന്തായാലും മല്ലിക നിരാശപ്പെടുത്തി. പിങ്ക് ഗൗണ് അണിഞ്ഞാണ് മല്ലിക റെഡ് കാര്പ്പെറ്റിലെത്തിയത്. മല്ലികയുടെ മോശം ഔട്ട് ഫിറ്റുകളായാണ് വിലയിരുത്തിയത്. ഒരു ആര്ഭാടവും ഉണ്ടായിരുന്നില്ല. ശരീരത്തിന്റെ ഒരു ഭാഗം പോലും പുറത്തു കാണിക്കാത്ത തരത്തിലായിരുന്നു മല്ലികയുടെ വസ്ത്രം. പിങ്ക് ഗൗണില് പ്രത്യേകിച്ചു ഡിസൈനുകള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ഫ്രഞ്ച് മാഗസീനിന്റെ ഫോട്ടോ ഷൂട്ടിനും താരം ആരാധകരെ ഞെട്ടിപ്പിച്ചു. മഞ്ഞക്കിളിയായിട്ടായിരുന്ന മല്ലിക ഫോട്ടോവിനു പോസ് ചെയ്തത്. മഞ്ഞ ഗൗണായിരുന്നു മല്ലിക ധരിച്ചത്. കാലുകള് അല്പം പുറത്ത് കാണുന്നതല്ലാതെ ഇവിടെയും മല്ലികയുടെ മേനി പ്രദര്ശനം ഉണ്ടായിരുന്നില്ല. അഴിച്ചിട്ട മുടിയും ലളിതമായ മേക്കപ്പുമായിരുന്നു ഈ ഗ്ലാമറസ് താരം തിരഞ്ഞെടുത്തത്.

ലളിതമായ വേഷത്തിലും മല്ലിക സുന്ദരിയായിരുന്നു. മഞ്ഞ നിറത്തില് മല്ലിക തിളങ്ങി നിന്നു. സില്വര് കൊണ്ടുള്ള ഡിസൈനും ഗൗണില് ഉണ്ടായിരുന്നു. കഴുത്തില്ലാത്ത വസ്ത്രമായിരുന്നു, പുറവും വയറും മറച്ചുവച്ചായിരുന്നു വസ്ത്രം. 2005 മുതല് എന്നും കാന് ഫിലിം ഫെസ്റ്റിവല്ലില് പങ്കെടുത്ത മല്ലിക ആദ്യമായാണ് ഇങ്ങനെയൊരു വേഷത്തില് എത്തിയത്.



Click it and Unblock the Notifications
