Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഒരു കല്യാണപ്പെണ്ണിന്റെ ഗതികേട്
കല്ല്യാണമായാല്‍ പിന്നെ തിരക്കോടു തിരക്കാണ്. കല്ല്യാണപ്പെണ്ണിനാണെങ്കില് പിന്നെ ടെന്‍ഷനും കാര്യങ്ങളുമായി ഒരു സമാധാനവും ഉണ്ടാവില്ല എന്നതാണ് സത്യം. കല്ല്യാണ ദിവസം എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമാവുന്നതും കല്ല്യാണപ്പെണ്ണാണെന്ന കാര്യത്തില്‍ സംശയമില്ല. കല്ല്യാണച്ചെക്കന്‍മാര്‍ ശ്രദ്ധിക്കുക
എന്നാല്‍ പലപ്പോഴും കല്ല്യാണപ്പെണ്ണിന്റെ ഒരുക്കങ്ങള്‍ പലതും അവതാളത്തിലാവാറാണ് പതിവ്. അതുകൊണ്ടു തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടതും ഈ സമയത്തു തന്നെ എന്നുള്ളതാണ്.
നല്ലതിനെന്നു കരുതി ചെയ്യുന്ന പല കാര്യങ്ങളും ഗുണത്തേക്കാളേറെ ദോഷങ്ങളാണ് സമ്മാനിക്കുകയെന്നതാണ് സത്യം. എന്തൊക്കെ കാര്യങ്ങളാണ് കല്ല്യാണപ്പെണ്ണിനെ അബദ്ധത്തില്‍ ആക്കുകയെന്ന് നോക്കാം.

തടി കുറയ്ക്കാന്‍ നോക്കി പക്ഷേ...
കല്ല്യാണസമയത്തായിരിക്കും തടിയെക്കുറിച്ച് ചിന്തിച്ച് ഭ്രാന്താവുന്നത്. എങ്കില്‍ പിന്നെ തടി കുറച്ചേക്കാം എന്നു കരുതി ചെയ്യുന്നത് നമ്മുടെ ശരീരത്തിന് ഒരിക്കലും താങ്ങാന്‍ പറ്റാത്ത തരത്തിലുള്ള വ്യായാമ മുറകളായിരിക്കും എന്നതാണ് സത്യം.

രാപകലില്ലാതെ ജിമ്മില്‍
രാപകലില്ലാതെ ശരീരം ഫിറ്റ് ആവാന്‍ വേണ്ടി ജിമ്മില്‍ ആയിരിക്കും മുഴുവന്‍ സമയവും എന്നതാണ് സത്യം. ഇത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക എന്ന കാര്യത്തില്‍ സംശയമില്ല.

സൗന്ദര്യ സംരക്ഷണത്തിലും പിറകിലല്ല
സൗന്ദര്യം സംരക്ഷിക്കാനുള്ള തിരക്ക് ആരംഭിക്കുന്നത് തന്നെ കല്ല്യാണം ഉറപ്പിച്ചതിനു ശേഷമാണ്. അതുകൊണ്ടു തന്നെ അതുമിതും വാരിത്തേച്ച് കുളമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടാത്ത കാര്യമാണ്.

ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങി...
ബ്യൂട്ടി പാര്‍ലറുകള്‍ തോറും കല്ല്യാണമായാല്‍ പിന്നെ നടക്കുക പതിവാണ്. എന്നാല്‍ ഇതുണ്ടാക്കുന്ന ക്ഷീണം കുറച്ചൊന്നുമല്ല എന്നതാണ് സത്യം.

നന്നായി വര്‍ക്കൗട്ട് പക്ഷേ ഭക്ഷണ കാര്യത്തില്‍ പിറകില്‍
ഭക്ഷണ കാര്യത്തില്‍ എപ്പോഴും കല്ല്യാണപ്പെണ്ണുങ്ങള് പുറകിലായിരിക്കും. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ക്ഷീണം കല്ല്യാണപ്പന്തലില്‍ വെച്ച് മാത്രമേ അറിയാന്‍ കഴിയൂ എന്നതാണ് സത്യം.

സമ്മര്‍ദ്ദം കൂടുതല്‍
എപ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കല്ല്യാണപ്പെണ്ണുങ്ങള് ആണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും കല്ല്യാണത്തോടനുബന്ധിച്ച് ചെയ്യാതിരിക്കുക എന്നതാണ് ആകെയുള്ള പോംവഴി.



Click it and Unblock the Notifications
