Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മമോ? ഈ പ്രശ്നം പരിഹരിക്കാം... ഈ മാറ്റങ്ങളിലൂടെ
ചര്‍മ്മ പ്രശ്നങ്ങള്‍ ഏറ്റവുമധികം വര്‍ദ്ധിക്കുന്നത് മഞ്ഞുകാലത്ത്. കാലുകള്‍ വിണ്ടുകീറുന്നത്, ചുണ്ടുകള്‍ പൊട്ടുന്നത്, ചര്‍മ്മം വരണ്ട് പോകുന്നത്, എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് നേരിടേണ്ടി വരിക. മഞ്ഞുകാലത്ത് ചര്‍മ്മം സംരക്ഷിക്കാന്‍ എല്ലാവരും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ചര്‍മ്മം വരണ്ട് പോവുകയില്ല. മാത്രവുമല്ല, ചര്‍മ്മത്തിന് വേഗത്തില്‍ പ്രായം തോന്നാതിരിക്കാനും സഹായിക്കുന്നതാണ്.

മേയ്ക്കപ്പിനോട് പറയാം 'നോ'
മഞ്ഞുകാലത്ത് മേയ്ക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. കാരണം, മേക്കപ്പ് ഉല്പന്നങ്ങളില് കെമിക്കലുകള്‍ വളരെയധികമായിരിക്കും. ഇവ ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നതിന് കാരണമാകുന്നു. കൂടാതെ, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇവ ഒരു കാരണമാകാം. പ്രത്യേകിച്ച്, ചൊറിച്ചില്‍, മുഖക്കുരു എന്നീ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതിനാല്‍, മഞ്ഞുകാലത്ത് മേയ്ക്കപ്പ് ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.
സണ്‍സ്ക്രീന്‍
മേയ്ക്കപ്പിട്ടില്ലെങ്കിലും സണ്സ്്ക്രീന് പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മഞ്ഞുകാലത്തും അള്‍ട്രാവയ്ലറ്റ് രശ്മികള്‍ ഭൂമിയിലേയ്ക്ക് പതിക്കുന്നത് കൂടുതലായിരിക്കും. അതുപോലെ, ചൂടും അധികമായിരിക്കും. അതിനാല്‍, സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്. ചര്‍മ്മം വരണ്ടതാക്കുന്ന സണ്‍സ്ക്രീന്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അവ ഉപേക്ഷിക്കാവുന്നതാണ്.
വെളിച്ചെണ്ണ
മഞ്ഞുകാലത്ത് ചര്‍മ്മത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതാണ.് ചര്‍മ്മത്തിന്റെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ ഇത് വളരെയധികം സഹായിക്കും. അതുപോലെ, ചര്‍മ്മ പ്രശ്നങ്ങള്‍ തടാനും, ചര്‍മ്മം വരവിള്ളുന്നത് തടയാനും സഹായിക്കുന്നതാണ്. അതിനാല്‍, വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതും, അതുപോലെ, രാത്രിയില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്ത് കഴുകി കളയുന്നതും നല്ലതാണ്.
സിട്രിക് പഴങ്ങള്‍
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സിട്രിക് പഴങ്ങളും പാനീയങ്ങളും വളരെ നല്ലതാണ്. എന്നാല്‍, ഇവ അമിതമായി കഴിച്ചാല്‍ ചര്‍മ്മം വരണ്ട് പോകുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച്, നാരങ്ങ, ഓറഞ്ച് ന്നെിവ മുഖത്ത് പുരട്ടുന്നവര്‍ ധാരാളമാണ്. ഇവ മഞ്ഞുകാലത്ത് ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതുപോലെ, ഇവ ജ്യൂസാക്കി കുടിക്കുന്നതും വരണ്ട ചര്‍മ്മത്തിന് കാരണമാണ്.
വെള്ളം ഒഴിവാക്കരുത്
നല്ല ശുദ്ധമായ വെള്ളം ആവശ്യാനുസരണം കുടിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കണം. നമ്മുടെ ശരീരത്തിന്റെ പകുതിമുക്കാലും ജലമാണ്. ശരീരം പ്രവര്‍ത്തിക്കാന്‍ വെള്ളം അനിവാര്യമാണ്. നമ്മുടെ ശരീരത്തില്‍ ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ഇല്ലെങ്കില്‍ ചര്‍മ്മത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കും. ഇത് ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
