Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
വരണ്ട ചുണ്ടുകള്‍ മൃദുലമാക്കാനും, ചുണ്ടിലെ വരവിള്ളല്‍ തടയാനും ഇന്നുമുതല്‍ ഇവ ഉപയോഗിക്കൂ
മഞ്ഞുകാലമാകുമ്പോഴാണ് ഏറ്റവും കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അമിതമായിട്ടുള്ള താരന്, ചര്‍മ്മം വരണ്ട് പോകുന്നത്, ചര്‍മ്മത്തില്‍ വലിച്ചില്, മൊരി വരുന്നത്, കാലില്‍ വരവിള്ളല്‍ അതുപോലെ, ചുണ്ട് വരണ്ട് വിണ്ടുകീറുന്നതും പതിവാണ്. ഇതില്‍ ഏറ്റവും അധികം ആളുകള്‍ നേരിടുന്നത് ചുണ്ടുകള്‍ വരവിള്ളുന്നതും, അതുമൂലമുണ്ടാകുന്ന വേദനയുമാണ്.

ഈ പ്രശ്നം പരിഹരിക്കുന്നതിനും, ഈ മഞ്ഞുകാലത്ത്, നല്ല മൃദുലമായ ചുണ്ടുകള്‍ സ്വന്തമാക്കുന്നതിനും ഇന്ന് തന്നെ ആരംഭിക്കേണ്ടതും, ചെയ്ത് തുടങ്ങേണ്ടതുമായ ചില കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
വെണ്ണ- വെളിച്ചെണ്ണ ലിപ് ബാം
വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ലിപ് ബാം ആണ് വെളിച്ചെണ്ണയും വെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്നത്. ഈ ലിപ് ബാം തയ്യാറാക്കുന്നതിന് രണ്ട് ടീസ്പൂണ്‍ വെണ്ണ എടുക്കുക. ഇതിലേയ്ക്ക് മൂന്ന് തുള്ളി ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കണം. അതിനുശേഷം ഇവ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ല ക്രീം പരുവത്തില്‍ അകുന്നത് വരെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ചെറിയ ചെപ്പിലാക്കിയതിന് ശേഷം ഫ്രിഡ്ജില്‍ കുറച്ച് നേരം വെയ്ക്കാവുന്നതാണ്. പതിവായി ഈ ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും, ചുണ്ടുകള്‍ വിണ്ടുകീറി പൊട്ടുന്നത് ഇല്ലാതാക്കാനും സഹായിക്കും.
കറ്റാര്‍വാഴ- റോസ് വാട്ടര്‍
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ നല്ലതാണ്. അതുപോലെ തന്നെയാണ് റോസ് വാട്ടറും. കറ്റാര്‍വാഴ ജെല്‍ രണ്ട് ടീസ്പൂണ്‍ എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ശുദ്ധമായ റോസ് വാട്ടര്‍ ചേര്‍ക്കണം. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അത്യാവശ്യം പേയ്സ്റ്റ് പരുവത്തിലാകുമ്പോള്‍ ഒരു ചെപ്പിലാക്കി സൂക്ഷിക്കാവുന്നതാണ്. ഇത് ഇടയ്ക്കിടയ്ക്ക് ചുണ്ടിലും മുഖത്തും പുരട്ടുക. വരണ്ട ചര്‍മ്മം മാറാനും, അതുപോലെ, ചുണ്ടുകള്‍ നല്ല മൃദുവായിരിക്കാനും ഈ കൂട്ട് സഹായിക്കുന്നതാണ്.
റോസ് വാട്ടര്‍- ഗ്ലിസറിന്‍
ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താനും, ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാനും ഏറ്റവുമധികം സഹായിക്കുന്ന രണ്ട് ചേരുവകളാണ് ഗ്ലിസറിനും അതുപോലെ റോസ് വാട്ടറും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മൊരി ഇല്ലാതാക്കാനും, ചുണ്ടുകള്‍ നല്ല മൃദുലമാക്കാനും ഇവ സഹായിക്കും. അതിനാല്‍, റോസ് വാട്ടറും ഗ്ലിസറിനും സമാസമം എടുത്ത് മിക്സ് ചെയ്ത് ഒരു കുപ്പിയിലാക്കി വെയ്ക്കുക. ഇടയ്ക്ക് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ മൃദുലമായിരിക്കാനും, വരണ്ട് പോകാതിരിക്കാനും, ചുണ്ടുകളില്‍ വരവിള്ളല്‍ വരാതിരിക്കാനും സഹായിക്കുന്നതാണ്. ഈ ലിക്വിഡ് കാലിലെ മൊരി മാറാനും ഉപയോഗിക്കാം.
ബീസ് വാക്സ്- ഷിയ ബട്ടര്‍
ചര്‍മ്മം നല്ല മൃദുലമായിരിക്കുന്നതിനും, ചര്‍മ്മത്തിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും ഏറ്റവുമധികം സഹായിക്കുന്ന ഒരു ലിപ് ബാം പരിചയപ്പെടാം. ഇത് വളരെ എടുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ ബീസ് വാക്സ് എടുത്ത് ഉരുക്കുക. ഇത് നന്നായി ഉരുകി വന്നതിന് ശേഷം ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ ഷിയ ബട്ടര്‍ ചേര്‍ക്കുക. വേണമെങ്കില്‍ വിറ്റമിന്‍ ഇ ചേര്‍ക്കാവുന്നതാണ്. ഇവ നല്ലപോലെ മിക്സ് ചെയ്ത് ഒരു ചെറിയ ടിന്നില്‍ ആക്കുക. തണുത്തതിന് ശേഷം ചുണ്ടില്‍ പുരട്ടി ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications