Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
സീസണനുസരിച്ച് താരന്റെ പ്രകൃതവും മാറുന്നു, ശൈത്യകാലത്ത് താരനെ തുരത്താന്‍ വഴി
മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. സീസണ് മാറുന്നതനുസരിച്ച് താരന്റെ പ്രകൃതവും മാറുന്നു. ശീതകാലം വരുമ്പോള്‍ തന്നെ താരന് പ്രശ്നം ആരംഭിക്കുന്നു. മുടിയിലെ താരന് പ്രശ്നം കാരണം, മുടി പെട്ടെന്ന് കൊഴിയാന്‍ തുടങ്ങുകയും മുടി വരണ്ടതായിത്തീരുകയും ചെയ്യുന്നു. ശൈത്യകാലത്ത് പൊതുവേ താരന് പ്രശ്നം വര്‍ദ്ധിക്കുന്നതായി പറയു്ന്നു. ഈ സമയത്ത് വായു വരണ്ടതാകുകയും ഇത് തലയോട്ടിയിലെ ഈര്‍പ്പം ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ തലയ്ക്ക് ആവശ്യത്തിന് വായു ലഭിക്കാതെവരുന്നു. അതിനാല്‍ ശൈക്യകാലത്ത് താരന് വര്‍ദ്ധിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഈ പ്രശ്നം മറികടക്കാന്‍ പലരും കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ അമിതമായ ഉപയോഗം മുടിക്ക് കേടുവരുത്തും. ചിലപ്പോള്‍ ഇവയുടെ ഉപയോഗം താരന് നീക്കാന്‍ അത്ര ഫലവത്താകണം എന്നുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ശൈത്യകാലത്ത് താരന് പ്രശ്നത്തെ മറികടക്കാന്‍ ചില വീട്ടുവൈദ്യങ്ങളുടെ സഹായം സ്വീകരിക്കാം. ഈ വീട്ടുവൈദ്യങ്ങള്‍ താരന് പ്രശ്നത്തെ ഇല്ലാതാക്കുകയും മുടിക്ക് കരുത്തും തിളക്കവും നല്‍കുകയും ചെയ്യും.

കറ്റാര്‍ വാഴയും നാരങ്ങയും
തലയോട്ടിയിലെ വരള്‍ച്ചയാണ് ശൈത്യകാലത്ത് താരന് വരാനുള്ള പ്രധാന കാരണം. ഈ അവസ്ഥയെ നേരിടാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ്. കറ്റാര്‍ വാഴയില്‍ പ്രകൃതിദത്ത മോയ്സ്ചറൈസിംഗ് ഏജന്റുകളുണ്ട്, ഇത് നിങ്ങളുടെ തലയോട്ടി വരളുന്നത് തടയുന്നു. നാരങ്ങയ്ക്ക് ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയുമുണ്ട്
ചേരുവകള്‍:
കറ്റാര്‍ വാഴ ജെല്‍ - 2 ടീസ്പൂണ്‍ നാരങ്ങാ നീര് - 1 ടീസ്പൂണ്‍
കറ്റാര്‍ വാഴ ജെല്ലില്‍ നാരങ്ങാ നീര് കലര്‍ത്തിയ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ താരനെ തുരത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
താരന് കുറയ്ക്കാന്‍ ഇഞ്ചി
താരന്, തലയോട്ടിയുടെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ഇഞ്ചിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചില്‍, താരന് എന്നിവ നീക്കംചെയ്യുകയും പുതിയ ഫോളിക്കിളുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ശൈത്യകാലത്ത് താരന്, മുടി കൊഴിച്ചില്‍ എന്നിവയ്ക്കുള്ള മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് ഇഞ്ചി.
രണ്ട് ഇഞ്ചി അരച്ച് നീരെടുക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ ഇഞ്ചി സത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മാസത്തില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
താരന് നീക്കാന്‍ ബേക്കിംഗ് സോഡ
നിങ്ങളുടെ തലയോട്ടിയിലെ ഫംഗസ് അണുബാധയെ ചെറുക്കാന്‍ കഴിയുന്ന പ്രകൃതിദത്ത അണുനാശകമാണ് ബേക്കിംഗ് സോഡ അഥവാ അപ്പക്കാരം. താരന് കാരണമാകുന്ന അധിക സെബം, ഗ്രീസ് എന്നിവ നിയന്ത്രിക്കാന്‍ ഇതിന് കഴിയും. ബേക്കിംഗ് സോഡ നിങ്ങളുടെ തലയോട്ടിയിലെ പി.എച്ച് നില സന്തുലിതമാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് താരന് പരിഹരിക്കാനുള്ള ഏറ്റവും നല്ല പരിഹാരമാണിത്.
ചേരുവകള്‍:ബേക്കിംഗ് സോഡ - 3 ടീസ്പൂണ്‍, വെള്ളം
ബേക്കിംഗ് സോഡയിലേക്ക് വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി മാറ്റുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. 30 മിനിട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യാവുന്നതാണ്.
താരന് തടയാന്‍ ഉലുവ
തലയിലെ ഫംഗസ് ബാധ തടയാന്‍ പേരുകേട്ടതാണ് ഉലുവ. തലയോട്ടിയിലെ മറ്റ് തകരാറുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം യീസ്റ്റ് അണുബാധയെ ഫലപ്രദമായി തടയാനും ഇതിന് കഴിയും. ഉലുവയ്ക്ക് മുടിയെ പോഷിപ്പിക്കാനും ആവശ്യമായ ഈര്‍പ്പം നിറയ്ക്കാനും കഴിയും. ശൈത്യകാലത്തെ താരന് മികച്ച പരിഹാരങ്ങളില്‍ ഒന്നാണിത്.
ചേരുവകള്‍:ഉലുവ - 3 ടീസ്പൂണ്‍, വെള്ളം
ഉലുവ വെള്ളത്തില്‍ മുക്കിവയ്ക്കുക, മിനുസമാര്‍ന്ന പേസ്റ്റായി മാറ്റി ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. 90 മിനിറ്റ് നേരം ഉണങ്ങാന്‍ വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
എണ്ണ ഉപയോഗിച്ച് മസാജ്
ഇളം ചൂടുള്ള ഒലിവ് ഓയിലും വെളിച്ചെണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം ഇത് കഴുകിക്കളയുക. അതിനുശേഷം ഷാമ്പൂവും കണ്ടീഷണറും പ്രയോഗിക്കുക. ഇതില്‍ ലാവെന്‍ഡര്‍ ഓയിലും ചേര്‍ക്കാം. ഇത് താരന് നീക്കം ചെയ്യാനും ദൃഢതയുള്ള മിനുസമാര്‍ന്ന മുടി നല്‍കാനും സഹായിക്കുന്നു.
ഈ ടിപ്പുകള്‍ പിന്തുടരാം
*ശൈത്യകാലത്ത്, നിങ്ങളുടെ തലയോട്ടി സാധാരണയായി വരണ്ടതായിരിക്കും. അതിനാല്‍ മിതമായി ഷാംപൂ ഉപയോഗിക്കുക.
*കൂടുതല്‍ നാശമുണ്ടാക്കുകയും തലയോട്ടി വരണ്ടതാക്കുകയും ചെയ്യുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് മുടി മിനുക്കുന്നത് ഒഴിവാക്കുക. *പുറത്തിറങ്ങുമ്പോള്‍ മുടി സംരക്ഷണത്തിനായി ഒര തൊപ്പി ധരിക്കുക. ഇത് മുടി കൂടുതല്‍ വരണ്ടതാകുന്നതു തടയുന്നു. താരന്, മറ്റ് മുടി പ്രശ്നങ്ങള്‍ എന്നിവയും അകറ്റുന്നു.
*ചൂടുവെള്ളത്തിന് പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ചൂടുവെള്ളം മുടിയുടെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്തുന്നു.
*നിങ്ങളുടെ തലയിണ കവറുകള്‍ പതിവായി മാറ്റുക.
*ശൈത്യകാലത്ത് താരന് ഉണ്ടാകാനുള്ള കാരണങ്ങളാണ് ചീര്‍പ്പും ബ്രഷും. ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇവ കഴുകുക. നിങ്ങളുടെ ചീര്‍പ്പ് നിങ്ങള്‍ മാത്രം ഉപയോഗിക്കുക.



Click it and Unblock the Notifications
