Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
നല്ല ഉള്ളുള്ള മുടി കിട്ടാന്‍ ഇനി അധികം കഷ്ടപ്പെടേണ്ട, ഇത്രയും മതി
ആരോഗ്യമുള്ള മുടി എന്നത് പലപ്പോഴും പലരുടേയും ആഗ്രഹമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നു എന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തുന്നു. പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധയാണ് ഇതിന് പിന്നില്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നല്ല ഉള്ളുള്ള കരുത്തുള്ള മുടി വേണമെങ്കില്‍ അതിന് ആരോഗ്യമുള്ള തലയോട്ടി അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നു.
ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതിന് വേണ്ടിയും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. താരന്, മുടി കൊഴിച്ചില്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാം. നല്ല പോഷണമുള്ള തലയോട്ടിക്ക് താരന്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാനാകും. ശരിയായ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എപ്രകാരം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നും നോക്കാം.

സ്ഥിരമായി വൃത്തിയാക്കുക
തലയോട്ടി വൃത്തിയാക്കുന്നത് അഴുക്കും എണ്ണയും ഉല്പന്നങ്ങളും നീക്കം ചെയ്യുക എ്ന്നതാണ് ആദ്യത്തെ കാര്യം. പിന്നീട് നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ മൃദുവായ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി പലപ്പോഴും കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയ ഷാമ്പൂ ഒഴിവാക്കുക. പതിവായി കഴുകുന്നത് ശിരോചര്‍മ്മത്തെ വൃത്തിയുള്ളതും അതോടൊപ്പം തന്നെ പുതുമയുള്ളതും ആക്കി നിലനിര്‍ത്തുന്നു.
എക്സ്ഫോളിയേഷന്‍
ശിരോചര്‍മ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. അതോടൊപ്പം തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും സുഷിരങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ തലയോട്ടിക്ക് വേണ്ടി തയ്യാറാക്കിയ ഒരു ഹെയര്‍ സ്ക്രബ് അല്ലെങ്കില്‍ ബ്രഷ് ഉപയോഗിക്കുക. ഇത് മുടി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ആരോഗ്യകരമായ മുടി നല്കുന്നു.
ജലാംശം
ജലാംശം കലര്‍ന്ന തലയോട്ടി വരള്‍ച്ചയും അടരുകളും ഇല്ലാതാക്കുന്നു. ഇത് താരനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും. കൂടാതെ ഈര്‍പ്പം തടയാന്‍ കണ്ടീഷണറുകളോ എണ്ണകളോ ഉപയോഗിക്കുക. കറ്റാര്‍ വാഴ, വെളിച്ചെണ്ണ തുടങ്ങിയ ചേരുവകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അവ എളുപ്പത്തില്‍ തലയോട്ടിക്ക് ആശ്വാസം നല്‍കുകയും ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
സമീകൃതാഹാരം
സമീകൃതാഹാരം തലയോട്ടിയുടെ ആരോഗ്യത്തെ ഉള്ളില്‍ നിന്ന് സഹായിക്കുന്നതാണ്. ഇത് കൂടാതെ വിറ്റാമിന്‍ എ, സി, ഡി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇവയെല്ലാം തന്നെ മുടിയുടെ വളര്‍ച്ച ആരോഗ്യകരമാക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഇവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക
അമിതമായ ഹീറ്റ് സ്റ്റൈലിംഗ് തലയോട്ടിക്കും മുടിക്കും ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ ബ്ലോ ഡ്രയര്‍, സ്ട്രൈറ്റനറുകള്‍, കേളിംഗ് അയണ്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതോടൊപ്പം മുടിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുക. മാത്രമല്ല ആവശ്യമുള്ളപ്പോള്‍, കേടുപാടുകള്‍ കുറയ്ക്കുന്നതിന് ചൂട് സംരക്ഷണ സ്പ്രേകള്‍ ഉപയോഗിക്കുക.
സ്ട്രെസ് മാനേജ്മെന്റ്
സമ്മര്‍ദ്ദം മുടി കൊഴിച്ചിലിനും മറ്റ് തലയോട്ടിയിലെ പ്രശ്നങ്ങള്‍ക്കും കാരണമാകും. യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള റിലാക്സേഷന് ടെക്നിക്കുകള്‍ പരിശീലിക്കുക. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിനും ആരോഗ്യമുള്ള മുടിക്കും സഹായിക്കുന്നു. ഈ നുറുങ്ങുകള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് തലയോട്ടിയുടെ ആരോഗ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കും. ആരോഗ്യമുള്ള തലയോട്ടി ശക്തവും ഊര്‍ജ്ജസ്വലവുമായ മുടിക്ക് അടിത്തറയിടുന്നു.



Click it and Unblock the Notifications