Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീട്ടില്‍ ഗോതമ്പുപൊടിയുണ്ടോ? മുഖം വെളുപ്പിക്കാന്‍ ഇത് ധാരാളം
ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പൊടിയാണ് ഗോതമ്പ് പൊടി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഗോതമ്പ്, ചര്‍മ്മ സംരക്ഷണത്തിനും വളരെ ഉത്തമമമാണ്. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതിനും, ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും, മുഖക്കുരു, എണ്ണമയം എന്നിവ ഇല്ലാതാക്കുന്നതിനും ഗോതമ്പ് നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിനും, നിറം വര്‍ദ്ധിപ്പിക്കുന്നതിനും, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റുന്നതിനും ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഫേയ്സ്പാക്കുകൾ പരിചയപ്പെടാം.

ചേരുവകള്‍
2 ടേബിള്‍സ്പൂണ്‍- ഗോതമ്പ് പൊടി
1 ടേബിള്‍സ്പൂണ്‍- തൈര്
1 ടേബിള്‍സ്പൂണ്‍- തേന്‍
തയ്യാറാക്കേണ്ട വിധം
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം മുഖത്ത് നല്ല കട്ടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
മഞ്ഞള്‍ ഫേയ്സ്പാക്ക്
2 ടേബിള്‍സ്പൂണ്‍- ഗോതമ്പ് പൊടി
1 ടേബിള്‍സ്പൂണ്‍- നാരങ്ങനീര്
1 ടേബിള്‍സ്പൂണ്‍- മഞ്ഞള്‍പ്പൊടി
തയ്യാറാക്കേണ്ട വിധം
മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് കുറച്ച് വെളഅളവും ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇത് മുഖത്ത് നല്ല കട്ടിയില്‍ പുരട്ടണം. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകാവുന്നതാണ്. ഈ ഫേയ്സ്പാക്ക് ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ വീതം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ പാടുകളും, വരകളും നീക്കം ചെയ്യാനും ഈ ചേരുവകള്‍ നല്ലതാണ്. ചര്‍മ്മത്തിന് യുവത്വം നല്കുന്നു, തിളക്കവും മൃദുലതയും നല്കുന്നു.
തേന്‍ ഫേയ്സ്പാക്ക്
1 ടീസേപൂണ്- തേന്‍
2 ടേബിള്‍സ്പൂണ്‍- ഗോതമ്പ് പൊടി
1 ടേബിള്‍സ്പൂണ്‍- ഒലീവ് ഓയില്‍
തയ്യാറാക്കേണ്ട വിധം
ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. ഇവ മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും, എണ്ണമയം ഇല്ലാതാക്കുന്നതിനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അടുപ്പിച്ച് ഒരാഴ്ചയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മാത്രമാണ് ഈ ഫേയ്സ്പാക്കിന്റെ ഫലങ്ങള്‍ കൃത്യമായി നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അതുപോലെ, മുഖത്തിന്റെ ടോണ്‍ നേരിയ തോതില്‍ മെച്ചപ്പെടുത്താന്‍ ഈ ഫേയ്സ്പാക്കിന് സാധിക്കും. ഒരിക്കലും ജന്മനാ ലഭിച്ച നിറം മാറ്റാന്‍ ഇത്തരം ഫേയ്സ്പാക്കുകള്ക്ക് സാധിക്കുന്നതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
