Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
താരന് തലയോട്ടിയില്‍ പറ്റിയിരിക്കുന്നോ: പെട്ടെന്ന് കളയാന്‍ രണ്ട് ദിവസം മിനക്കെടാം
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും താരന് എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഏത് തരത്തിലുള്ള താരനാണ് എന്നത് ആദ്യം അറിഞ്ഞിരിക്കണം. ഇതില്‍ തന്നെ സ്വാഭാവികമായ എണ്ണമയം മൂലം തലയോട്ടിയില്‍ പറ്റിയിരിക്കുന്ന താരന് ആണ് എപ്പോഴും വില്ലന്‍. വരണ്ട താരനേക്കാള്‍ പ്രശ്നമുണ്ടാക്കുന്നതാണ് തലയോട്ടിയില്‍ പറ്റിയിരിക്കുന്ന താരന്. ഇത് എണ്ണമയമുള്ള മുടിയുള്ളവരെ എല്ലാം ബാധിക്കുന്നു.
ഇത് കൂടാതെ മുടിയുടെ ഇഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ അത് മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഇവ മുടിയുടെ ഇഴകളില്‍ പറ്റി നില്‍ക്കുകയും മുടിയില്‍ നിന്ന് വേര്‍പെട്ട് പോരുന്നതിന് പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാലും ശരിയായ രീതിയില്‍ ഇതിനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

എന്താണ് ഈര്‍പ്പമുള്ള താരന്?
ഈര്‍പ്പമുള്ള താരന് നിങ്ങളുടെ തലയോട്ടിയില്‍ താഴെ സ്ഥിതി ചെയ്യുന്ന സസെബാസിയസ് ഗ്രന്ഥികളിലെ അമിത എണ്ണ ഉത്പാദനം മൂലമാണ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ മുടിയും തലയോട്ടിയും പ്രശ്നത്തിലാക്കുന്നു. പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുന്നെങ്കിലും ഇത് പലപ്പോഴും നിങ്ങളുടെ തലയോട്ടിയിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സെബാസിയസ് ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുകയും അമിതമായ അളവില്‍ സെബം ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് ഇത്തരത്തില്‍ താരന് കാരണമാകുന്നു. പരിഹാരങ്ങള്‍ നോക്കാം.

കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴയില്‍ ഓക്സിഡേസ്, അമിലേസ്, കാറ്റലേസ് തുടങ്ങിയ എന്‍സൈമുകളും വിറ്റാമിനുകള്‍ ബി, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും താരന് എന്ന വില്ലനെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചൊറിച്ചില്‍ ശമിപ്പിക്കുകയും ചെയ്യുന്ന ഗ്ലൈക്കോപ്രോട്ടീന്സിയും കറ്റാര്‍വാഴയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, എണ്ണ അടിഞ്ഞ് കൂടിയിട്ടുള്ള പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും കറ്റാര്‍വാഴ സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം
മൂന്ന് നാല് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുത്ത് അതിലേക്ക് ചൂടുവെള്ളം മിക്സ് ചെയ്ത് ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ടവ്വല്‍ ചുറ്റി നല്ലതുപോലെ മുടിയില്‍ വെക്കുക. ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ താരരന് ഒരു മികച്ച പ്രതിവിധിയായി പ്രവര്‍ത്തിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ അസിഡിറ്റി സ്വഭാവം നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ലെവലില്‍ മാറ്റം വരുത്തുകയും താരന് ഉണ്ടാക്കുന്ന ഫംഗസ് പ്രതിരോധിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി ½ കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് ഇത് കൊണ്ട് തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
നാരങ്ങ നീരും നെല്ലിക്ക ജ്യൂസും ഉപയോഗിക്കുന്നതിലൂടെ അത് താരനെ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ, നാരങ്ങാനീരില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഒരു ആന്റിമൈക്രോബയല്‍ ഏജന്റായി പ്രവര്‍ത്തിക്കുകയും താരന് ഉണ്ടാക്കുന്ന ഫംഗസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക നീര് എന്നിവ എടുക്കുക. ഇവ മിക്സ് ചെയ്ത് കോട്ടണ്‍ ഉപയോഗിച്ച് തലയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം.



Click it and Unblock the Notifications