Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
മുടി കൊഴിച്ചിൽ, മുടി പൊട്ടൽ, ഇനി ആശങ്ക വേണ്ട,പരിഹാരം ഇതാ
നാമെല്ലാം ഇടതൂർന്ന മുടി സ്വപ്‍നം കാണുന്നവരാണ് അല്ലേ വിപണിയിൽ കാണുന്ന കേശസംരക്ഷണ ഉത്പന്നങ്ങൾ എല്ലാം തന്നെ അതിന് ഉദാഹരണമാണ്.മുടിയുടെ പ്രശ്‍നങ്ങൾ എല്ലാം തന്നെ സൗന്ദര്യസംരക്ഷണ പരിധിയിൽ വരുന്നവയാണ്.അതുകൊണ്ടാണ് മുടി കൊഴിച്ചിൽ എന്ന പ്രശ്‌നം വരുമ്പോൾ നാം കൂടുതൽ ആകുലരാകുന്നത്. പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകാം. മുടി കൊഴിച്ചിൽ പോലെ തന്നെ മുടി പൊട്ടലും ഉണ്ടാകാം. മുടിയുടെ പ്രശ്‍നങ്ങൾ എല്ലാം നാം മുടി കൊഴിച്ചിൽ ആയി പരിഗണിക്കുകയാണ് പതിവ്.യഥാർത്ഥത്തിൽ ഓരോ പ്രശ്‍നങ്ങളും വ്യത്യസ്തമാണ്.

മുടി കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.യഥാർത്ഥ പ്രശ്‌നം കണ്ടെത്തിയാൽ മാത്രമേ മുടി കൊഴിച്ചിലിന് പരിഹാരമുണ്ടാകൂ.മുടിയുടെ കട്ടി കുറയുകയും ധാരാളം മുടി കൊഴിയുകയും ചെയ്യുന്നത് ഗുരുതര പ്രശ്‌നമാണ്.മുടി ധാരാളമായി കൊഴിയുമ്പോൾ ,കട്ടി കുറയുകയും മുടികൊഴിച്ചിൽ ഉണ്ടെന്നും നാം പൊതുവെ പറയും. ഇതിനൊപ്പം മുടി പൊട്ടൽ കൂടി ഉണ്ടെങ്കിൽ പ്രശ്‍നങ്ങൾ കൂടുതൽ വഷളാകും.മുടി പൊട്ടലും മുടി കൊഴിച്ചിലും കേൾക്കുമ്പോൾ ഒന്നാണെന്ന് തോന്നുമെങ്കിലും രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അവ എന്തെന്നും ഓരോന്നിനുമുള്ള പരിഹാരവും ചുവടെ കൊടുക്കുന്നു.
മുടി കൊഴിച്ചിൽ
മുടിയുടെ കാര്യത്തിൽ മുടി കൊഴിച്ചിൽ,പൊട്ടൽ എന്നിവയാണ് നാം പൊതുവെ അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾ. രണ്ടു സാഹചര്യത്തിലും ധാരാളം മുടി കൊഴിയും.മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം താരന്‍, വെള്ളത്തിന്റെ ഉപയോഗം, എണ്ണ തേക്കാത്തത് എന്നതൊക്കെ ആണെന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതൊന്നും അല്ലാത്ത പ്രതിസന്ധികള്‍ മുടി കൊഴിച്ചിലിന് പിന്നിലുണ്ട്. അത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ആദ്യം മുടി കൊഴിച്ചിൽ എന്താണെന്ന് പറയാം. ലളിതമായി പറഞ്ഞാൽ, മുടിയുടെ റൂട്ട് അല്ലെങ്കിൽ ഫോളിക്കിൾ ദുർബലമാവുകയും മുടി വീഴുകയും ചെയ്യുന്നതാണ് മുടി കൊഴിച്ചിൽ. സാധാരണയായി ഇത് ക്രമേണയുള്ള പ്രക്രിയയാണ്. മുടി ധാരാളം കൊഴിയുമ്പോൾ കനം കുറയുകയും അതുവഴി നിങ്ങളുടെ മുടിയുടെ അളവ് കുറയുകയും ചെയ്യുന്നു.
മുടിയുടെ ഫോളിക്കിൾ അതിന്റെ വളർച്ചാഘട്ടം പിന്നിടുമ്പോൾ സ്വാഭാവികമായി കൊഴിയുന്നു.ഏതൊരു വസ്തുവിന്റെയും വളർച്ചാച്ചക്രം പോലെ മുടിക്കും ഒരു സൈക്കിൾ ഉണ്ട്.അത് പൂർത്തിയാകുമ്പോൾ കൊഴിയുന്നു.സാധാരണഗതിയിൽ ദിവസേന 50 മുതൽ 100 മുടി വരെ കൊഴിയാറുണ്ട്.ഇതിൽ നിന്നും വ്യത്യസ്തമായി അമിതമായി മുടി കൊഴിയുന്നുവെങ്കിൽ അതിനു പിന്നിൽ പല കാരണങ്ങളും ഉണ്ട്. ഹോർമോൺ മാറ്റങ്ങൾ, സമ്മർദ്ദം, പോഷകാഹാരക്കുറവ്, അല്ലെങ്കിൽ ജനിതക അവസ്ഥ എന്നിവ കാരണം ധാരാളം മുടി കൊഴിയാറുണ്ട്. ഇത്തരം മുടി കൊഴിച്ചിലിൽ സാധാരണയായി മുടിയുടെ വേരിൽ നിന്നും അറ്റത്ത് ഒരു വെളുത്ത ബൾബുമായി മുഴുവൻ ഷാഫ്റ്റും പുറത്തു വരുന്നു.
മുടികൊഴിച്ചിൽ നിയന്ത്രിക്കുന്ന വിധം
ശരിയായ മാർഗനിർദേശവും ദിനചര്യയും ഉപയോഗിച്ച് മുടികൊഴിച്ചിൽ നിയന്ത്രിക്കാം. ഇതിന് ഫലപ്രദമായ പല മാർഗങ്ങളും ഉണ്ട്.അവ ഏതെല്ലാമെന്ന് നോക്കാം. തലയോട്ടിയിൽ നല്ല രക്തയോട്ടം ഉണ്ടായിരിക്കേണ്ടത് മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.അതിനായി എണ്ണ തേച്ചു നന്നായി മസാജ് ചെയ്യണം. ആഴ്ചയിൽ ഒരിക്കലെങ്കിലും മുടിയിൽ എണ്ണ തേച്ചു മസാജ് ചെയ്യുന്നത് തലയോട്ടിയിൽ രക്തയോട്ടം കൂട്ടുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
മുടി സംരക്ഷിക്കാൻ നാം ഉപയോഗിക്കുന്ന പല വസ്തുക്കളും കെമിക്കലുകൾ ചേർന്നതാണ്.ഇവ മുടിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.അതിനാൽ പാരബെൻസും സൾഫേറ്റുകളും ഇല്ലാത്ത ഹൈഡ്രേറ്റിംഗ് കണ്ടീഷണറിലേക്കും മൃദുവായ ഷാംപൂവിലേക്കും മാറുക. അത്തരം ഉൽപ്പന്നങ്ങൾ മുടിയുടെ വരൾച്ചയും കേടുപാടുകളും കുറയ്ക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകുക വഴി വൃത്തിയുള്ള ശിരോചർമ്മം ലഭിക്കുകയും മുടി കൊഴിച്ചിൽ കുറയുകയും ചെയ്യും. മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പ്, ഒമേഗ -3, മറ്റ് അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിനചര്യയുടെ ഭാഗമാക്കുക.ഇവ നിങ്ങളുടെ മുടിയെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കും.

മുടി പൊട്ടൽ
മുടി കൊഴിച്ചിലിൽ നിന്നും വ്യത്യസ്തമാണ് മുടി പൊട്ടൽ.മുടി കൊഴിച്ചിലിൽ ഫോളിക്കിളിൽ നിന്നും മുടി വേരോടെ പിഴുത് മാറുകയാണ് ചെയ്യുന്നത്.എന്നാൽ മുടി പൊട്ടലിൽ പല കാരണങ്ങൾ കൊണ്ട് മുടി പകുതിയിൽ അല്ലെങ്കിൽ അതിനിടയിൽ വച്ച് പൊട്ടിപ്പോകുന്നതാണ്. ഇതിന്റെ അറ്റത്തു മുടി കൊഴിയുമ്പോൾ ഉള്ള വെള്ള നിറത്തിലെ ബൾബ് ഉണ്ടാകില്ല. അമിതമായ ഹീറ്റ് സ്റ്റൈലിംഗ്, കഠിനമായ രാസവസ്തുക്കൾ, ഇറുകിയ ഹെയർസ്റ്റൈലുകൾ, അല്ലെങ്കിൽ നനഞ്ഞിരിക്കുമ്പോൾ മുടി ചീകുന്നത് പോലുള്ള ബാഹ്യ സമ്മർദ്ദങ്ങൾ എന്നിവ കാരണമാണ് മുടി പൊട്ടുന്നത് . ഇത്തരത്തിൽ മുടി പൊട്ടുന്നത് മൂലം പലപ്പോഴും നീളം കുറഞ്ഞതും, പരുക്കനും, അസമമായതുമായ മുടിയിഴകൾ ആയി മാറുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
മുടി പൊട്ടൽ പരിഹരിക്കുന്ന വിധം
മുടിക്ക് കൂടുതൽ വരൾച്ച ഉണ്ടാകുമ്പോഴാണ് മുടി പൊട്ടൽ ഉണ്ടാകുന്നത്.ഇത് പരിഹരിക്കാനുള്ള മികച്ച മാർഗം മുടിയെ മോയിസ്ചറൈസ് ചെയ്യുക എന്നതാണ്.അതിനായി ഹൈഡ്രേറ്റിങ് ഷാംപൂവും കണ്ടിഷനുകളും ഉപയോഗിക്കുക.കൂടാതെ മുടിയിൽ മോയിസ്ചർ തങ്ങി നിൽക്കുന്നതിനായി ആഴചയിൽ രണ്ടു തവണ റിപ്പയറിങ് ഹെയർ മാസ്കുകൾ ഉപയോഗിക്കുക.കൂടാതെ മുടി ഹീറ്റിംഗ് മറ്റു ഹെയർ സ്റ്റയിലുകൾ എന്നിവ തത്ക്കാലം ഉപയോഗിക്കാതിരിക്കുക.
മുടി കൊഴിച്ചിലും പൊട്ടലും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ മുടി സംരക്ഷണത്തിന് കൃത്യമായ ഭക്ഷണക്രമം ശീലിക്കുക. ഹീറ്റിങ് ,രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ എന്നിവ മുടിയിൽ പരീക്ഷിക്കാതിരിക്കുക. മുടി നന്നായി മസാജ് ചെയ്തു വൃത്തിയായി സൂക്ഷിക്കുക എന്നിവ ചെയ്താൽ മതിയാകും. മുടി, സൗന്ദര്യത്തിന്റെ അളവുകോൽ കൂടിയാണ്. അതിനാൽ മുടി സംരക്ഷണം കൃത്യമായി പാലിക്കുക.



Click it and Unblock the Notifications