Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
വെറും നാലേനാല് ചേരുവകൾ മതി, മുഖം തിളങ്ങും ട്രീറ്റ്മെന്റില്ലാതെ
ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു, കറുത്തപ്പാടുകൾ, കരിമാംഗല്യം എന്നിവ ചർമ്മത്തിന്റെ ശോഭ ഇല്ലാതാക്കുന്നുണ്ട്. നല്ല ആരോഗ്യമുള്ള, ക്ലിയർ ചർമ്മം ലഭിക്കാൻ, ഇന്ന് പലതരത്തിലുള്ള കോസ്മെന്റിക് സർജറികളും, ട്രീറ്റ്മെന്റുകളും ലഭ്യമാണ്. ഇവയെ അമിതമായി ആശ്രയിക്കുന്നവരും കുറവല്ല. എന്നാൽ, ഇത്തരം ട്രീറ്റ്മെന്റുകൾ ഒരുതവണ എടുത്താൽ, പൂർണ്ണമായും ഫലം ലഭിക്കില്ല. പലതവണകളായി, ഡോക്ടർ നിർദ്ദേശിക്കുന്നതിനനുസരിച്ച് ട്രീറ്റ്മെന്റ് ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ, ഫലം പൂർണ്ണമായും ലഭിക്കൂ. കൂടാതെ, അമിതമായി പൈസ ചിലവാക്കി ചെയ്യേണ്ട ട്രീറ്റ്മെന്റുകളാണ് പലതും. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരിക്കും.

വളരെ പ്രകൃതിദത്തമായ രീതിയിൽ, യാതൊരുവിധ ട്രീറ്റ്മെന്റുകളും ചെയ്യാതെ തന്നെ, ചർമ്മത്തെ മനോഹരമാക്കിയെടുക്കാൻ സാധിക്കും. ഇതിനായി നിങ്ങളെ സഹായിക്കുന്ന, ചില പ്രകൃതിദത്ത ജ്യൂസുകളാണ് പരിചയപ്പെടുത്തുന്നത്. ഇവ വളരെ എളുപ്പത്തിൽ വീട്ടിലെ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇവ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
എന്താണ് ഗ്ലൂട്ടാത്തിയോൺ?
നമ്മുടെ ശരീരത്തിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു അമിനോ ആസിഡാണ് ഗ്ലൂട്ടാത്തിയോൺ. ഇത് നല്ലൊരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നതിനാൽ, ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നു. ചർമ്മത്തിന് യുവത്വം നൽകുന്നു. ചർമ്മത്തിലെ കരുവാളിപ്പെല്ലാം അകറ്റി, ചർമ്മം സുന്ദരമാകാനും സഹായിക്കുന്നു. ഈ ഗ്ലൂട്ടാത്തിയോൺ പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിൽ വർദ്ധിപ്പിക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന ചില ജ്യൂസുകൾ പരിചയപ്പെടാം.
പപ്പായ ജ്യൂസ്
പപ്പായ- 2 കപ്പ്
മാതളനാരങ്ങ- അര കപ്പ്
ചീര- അര കപ്പ്
തയ്യാറാക്കേണ്ട വിധം
ഈ മൂന്ന് ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു പാത്രം വെച്ച്, അതിനുമുകളിൽ നല്ല വൃത്തിയുള്ള തുണി വിരിക്കുക. ഇതിലേയ്ക്ക് തയ്യാറാക്കിയ ജ്യൂസ് ഒഴിച്ച് അരിച്ചെടുക്കുക. ഈ ജ്യൂസ് എന്നും രാവിലെ പതിവായി കുടിക്കുന്നത് ശരീരത്തിൽ ഗ്ലൂട്ടാത്തിയോണിന്റെ അളവ് സ്വമേധയാ വർദ്ധിക്കാൻ സഹായിക്കും.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്
ബീറ്റ്റൂട്ട്- 1 എണ്ണം മുഴുവൻ ചെറുതായി അരിഞ്ഞെടുക്കുക.
ക്യാരറ്റ്- 1 എണ്ണം
ചീര- ഒരുപിടി
നാരങ്ങനീര്- 2 ടീസ്പൂൺ
അവക്കാഡോ- 1 കപ്പ്
തയ്യാറാക്കേണ്ട വിധം
ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കണം. അതിനുശേഷം, അരിപ്പയിൽ ഒഴിച്ച് അരിച്ചുമാറ്റി വെയ്ക്കുക. എന്നും ഒരു ഗ്ലാസ്സ് ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഗ്ലൂട്ടാത്തിയോൺ വർദ്ധിക്കുന്നതാണ്. ഇത് ചർമ്മം മനോഹരമാക്കി നിലനിർത്താൻ സഹായിക്കും.
മറ്റു ചേരുവകൾ
ചില പഴം പച്ചക്കറികൾ ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കാൻ സഹായിക്കും. അത്തരത്തിൽ നിങ്ങൾക്ക് പതിവാക്കാവുന്ന ചില പച്ചക്കറികളിൽ ഒന്നാണ് അവക്കാഡോ. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇത് ബെസ്റ്റാണ്.
ബ്രോക്കോളി ഉപയോഗിച്ച് പതിവായി സാലഡ് തയ്യാറാക്കി കഴിക്കുന്നതും നല്ലതാണ്. ഈ സാലഡിൽ ചീര, മാതളനാരങ്ങ, കാബേജ് എന്നിവയും ചേർക്കാം.
ആഹാരത്തിൽ മഞ്ഞൾ, വെള്ളരിക്ക എന്നിവ ചേർക്കുന്നത് ഗ്ലൂട്ടാത്തിയോണിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.
സൾഫർ, വിറ്റമിൻ സി, സെലേനിയം എന്നിവ അടങ്ങിയ ആഹാരങ്ങൾ പതിവാക്കുന്നത് നല്ലതാണ്. പ്രകൃതിദത്തമായ രീതിയിൽ ഗ്ലൂട്ടാത്തിയോൺ ശരീരത്തിൽ വർദ്ധിക്കാൻ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമിതമായാൽ അമൃതും വിഷം എന്നാണല്ലോ! നമ്മുടെ ശരീരത്തിൽ ഏതൊരു സാധനവും സാധാരണ അളവിനേക്കാൾ കൂടിയാൽ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. അതിനാൽ, ഒരു ഡോക്ടറെ കണ്ട്, കൃത്യമായ അളവിലാണ് ഗ്ലൂട്ടാത്തിയോൺ ശരീരത്തിൽ എത്തുന്നത് എന്ന് ഉറപ്പാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
