Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
മുടി കൊഴിച്ചില് പൂര്ണമായും നിര്ത്തും വിറ്റാമിന് ബി ഭക്ഷണങ്ങള്
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും മുടി കൊഴിയുന്നതിലൂടെ പലരുടേയും ആത്മവിശ്വാസം കൂടിയാണ് ഇല്ലാതാവുന്നത്. ആരോഗ്യകരമായ മുടിക്ക് എന്തുകൊണ്ടും അത്യാവശ്യമായി വേണ്ടത് ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിച്ചാല് മുടിയുടെ ആരോഗ്യം മികച്ച രീതിയില് നിലനിര്ത്താന് സാധിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മുടിയുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് എന്ന കാര്യത്തില് സംശയം വേണ്ട.
അതിലുപരി ആരോഗ്യകരമായ മുടി വളര്ച്ചയുടെ കാര്യത്തില്, വിറ്റാമിന് ബി നിങ്ങളെ സഹായിക്കും. എന്നാല് വിറ്റാമിന് ബി അടങ്ങിയ ഏതൊക്കെ ഭക്ഷണങ്ങള് നിങ്ങളെ സഹായിക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട. മുടിയുടെ വളര്ച്ചക്ക് സഹായിക്കുന്ന ഭക്ഷണങ്ങള് എന്തൊക്കെയെന്നും വിറ്റാമിന് ബി അടങ്ങിയ ഭക്ഷണങ്ങള് എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്ത്തുന്നു.

മുടി വളര്ച്ചയ്ക്ക് വിറ്റാമിന് ബി
മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന് എന്നത് വളരെ അത്യാവശ്യമാണ്. ഇതില് തന്നെ വിറ്റാമിന് ബി എന്നത് വളരെ മികച്ചതാണ്. ബി വിറ്റാമിനുകളായ ബി 7 (ബയോട്ടിന്), ഫോളേറ്റ്, ബി 12 എന്നിവ മുടിയുടെ കോശങ്ങള്ക്ക് മികച്ച മാറ്റങ്ങള് നല്കുന്നു. ബയോട്ടിന് മുടിയെ ശക്തിപ്പെടുത്തുകയും വളര്ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള് എന്ന് നോക്കാം.
പാലും പാലുല്പ്പന്നങ്ങളും
പാലും പാലുല്പ്പന്നങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നത്. പാലിലുള്ള കാല്സ്യത്തിന്റെ സാന്നിധ്യം മൂലം എല്ലുകളെ ശക്തമാക്കുന്നതിനാണ് പാല് കൂടുതല് ഉപയോഗിക്കുന്നത്. എന്നാല് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന് പാലില് ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട.

മുട്ട
ആരോഗ്യത്തിന്റെ കാര്യത്തില് മുട്ട വളരെയധികം സഹായിക്കുന്നു എന്നതില് സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിനും മുട്ട മികച്ചത് തന്നെയാണ്. മുട്ടയുടെ ആരോഗ്യ ഗുണങ്ങള് മികച്ചതാണ് എന്നത് നമുക്ക് അനുഭവത്തില് നിന്ന് തന്നെ മനസ്സിലാക്കാന് സാധിക്കും. മുടിയുടെ വളര്ച്ചയും ശക്തിയും പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് മുട്ട. ഇതില് ബയോട്ടിന് ഉള്പ്പടെയുള്ള ബി വിറ്റാമിനുകള് അടങ്ങിയിട്ടുണ്ട്. എല്ലാ തരത്തിലും ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.
ഇല, പച്ചക്കറികള്
മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നതിന് സഹായിക്കുന്നതാണ് ഇലക്കറികളും പച്ചക്കറികളും. ഇതില് തന്നെ ഇലക്കറികള് അല്പം കൂടുതല് ഗുണം നല്കുന്നു. പ്രത്യേകിച്ച് വിറ്റാമിന് ബി അടങ്ങിയ ഫോളേറ്റ് ധാരാളമുള്ള ചീര, കാലെ തുടങ്ങിയവ. ഇവ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട. ഇത് എല്ലാ തരത്തിലും നിങ്ങളുടെ മുടി സംരക്ഷണത്തിന് സഹായിക്കുന്നു.

മത്സ്യം
സാല്മണ്, അയല തുടങ്ങിയ മത്സ്യങ്ങളില് ഒമേഗ 3 ഫാറ്റി ആസിഡുകളും ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി വളര്ച്ചക്ക് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും മുടിക്ക് തിളക്കം നല്കുന്ന കാര്യത്തില് മികച്ചതാണ് മത്സ്യം എന്ന കാര്യത്തില് സംശയം വേണ്ട.
പയര്വര്ഗ്ഗങ്ങള്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് പയര്വര്ഗ്ഗങ്ങള് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. പ്രധാനമായി ഇവയില് ഫോളേറ്റ് അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് സത്യം. പയറും ബീന്സും ധാരാളം കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

നട്സ്
ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ മുടി സംരക്ഷണത്തിനും നട്സ് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എല്ലാ തരത്തിലും മികച്ചതാക്കി മാറ്റുന്നു. മുടി വളരാന് ബദാം അല്ലെങ്കില് സൂര്യകാന്തി വിത്തുകള് സ്ഥിരമായി കഴിക്കാവുന്നതാണ്. കാരണം അവയില് ബയോട്ടിന്, മറ്റ് ബി വിറ്റാമിനുകള് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടി കൊഴിച്ചില് പൂര്ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം നല്കുന്നതിനും സഹായിക്കുന്നു.
മുഴുവന് ധാന്യങ്ങള്
ബ്രൗണ് റൈസും ഓട്സും മുടി വളര്ത്തുന്നതിന് മികച്ച ഓപ്ഷനാണ് എന്നതില് സംശയം വേണ്ട. കാരണം അവയില് ബി വിറ്റാമിനുകള് അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ശക്തമാക്കുകയും മുടിക്കുണ്ടാവുന്ന കേടുപാടുകള് പൂര്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കാന് ഇത്തരം ധാന്യങ്ങള് മികച്ചതാണ്.
സിട്രസ് പഴങ്ങള്
ഓറഞ്ചിലും നാരങ്ങയിലും ഫോളേറ്റ്, വിറ്റാമിന് സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് ബി വിറ്റാമിനുകളെ ആഗിരണം ചെയ്യുന്നതിനും അത് വഴി മുടിക്ക് തിളക്കം നല്കുന്നതിനും സഹായിക്കുന്നു. മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പൂര്ണമായും ഇതിലൂടെ ഇല്ലാതാക്കാന് സഹായിക്കുന്നു.



Click it and Unblock the Notifications

