Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
വിണ്ടുകീറിയ പാദത്തിന് നിസ്സാര പരിഹാരം: വിനാഗിരിയില്‍ 5 മിനിറ്റ് കാല്മുക്കി വെക്കൂ
വിണ്ടുകീറിയ പാദങ്ങള്‍ പലരിലും തലവേദന ഉണ്ടാക്കുന്നതാണ്. പലരും സൗന്ദര്യം എന്ന് പറയുമ്പോള്‍ മുഖം മാത്രമേ മുഖവിലക്കെടുക്കുകയുള്ളൂ. എന്നാല്‍ പലപ്പോഴും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന കൈകാലുകളുടെ സംരക്ഷണം പിന്നീട് നമുക്ക് തലവേദനയായി മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും കാലുകള്‍ വളരെയധികം പങ്ക് വഹിക്കുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും കാലുകള്‍ വളരെയധികം പങ്ക് വഹിക്കുന്നു. കാലുകളുടെ സൗന്ദര്യം ഒട്ടും കുറയാതെ തന്നെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വിനാഗിരി ഉപയോഗിക്കുന്നതിലൂടെ അത് കലുകള്ക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്നു. ഇത് കാലുകള്‍ വൃത്തിയാക്കാന്‍ മാത്രമല്ല നമ്മുടെ ശരീരത്തിന് മൊത്തത്തില്‍ ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പലപ്പോഴും ബാക്ടീരിയ, ഫംഗസ്, മറ്റ് ദോഷകരമായ സൂക്ഷ്മാണുക്കള്‍ എന്നിവ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് വിനാഗിരിയുടെ ഉപയോഗത്തിലൂടെ തടയാന്‍ സാധിക്കുന്നു. വിനാഗിരി വെള്ളത്തില്‍ കാല് മുക്കി വെക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന്നോക്കാം.

വിനാഗിരിയില്‍ കാല് കുതിര്‍ത്ത് വെക്കണം
വിനാഗിരിയില്‍ കാല് കുതിര്‍ത്ത് വെക്കുമ്പോള്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ മിശ്രിതം എപ്രകാരം തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒരു കപ്പ് വിനാഗിരിയിലേക്ക് 2 കപ്പ് ചെറുചൂടുള്ള വെള്ളം ചേര്‍ക്കുക. ഇത് ഒരു പാത്രത്തില്‍ എടുത്ത് ഈ ലായനിയില്‍ നിങ്ങളുടെ പാദങ്ങള്‍ ഏകദേശം 10 മുതല്‍ 20 മിനിറ്റ് വരെ മുക്കിവയ്ക്കുക. ചുരുങ്ങിയ സമയം അതായത് 5 മിനിറ്റ് വെക്കുമ്പോള്‍ തന്നെ കാലിലെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
കാലിലെ ദുര്‍ഗന്ധം അകറ്റും
കാലിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്ഥിരമായി അല്പ സമയം കാല് വിനാഗിരിയില്‍ മുക്കി വെക്കാവുന്നതാണ്. ഇത് കാലിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതോടൊപപം തന്നെ കാലിലെ ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യും. പലപ്പോഴും അമിതമായ വിയര്‍പ്പ് നിങ്ങളുടെ പാദങ്ങള്‍ക്ക് ചുറ്റും ഒരു പ്രത്യേക ദുര്‍ഗന്ധം ഉണ്ടാക്കും. ഇതിനെ പരിഹരിക്കുന്നതിനും കാലിലെ ബാക്ടീരിയയും ഫംഗസും ഒഴിവാക്കുന്നതിനും സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍.
ചെയ്യേണ്ട വിധം
കാലിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങളുടെ കാലുകള്‍ വിനാഗിരി വെള്ളത്തില്‍ 10-20 മിനുട്ട് മുക്കിവയ്ക്കുക. ഇത് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും കാലിലെ ദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുയും ചെയ്യുന്നു. അതൊടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ മിശ്രിതത്തില്‍ കാല് മുക്കുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങള്‍ കഴുകുന്നതിന് ശ്രദ്ധിക്കണം എന്നതാണ്.
ഫംഗസ് പരിഹാരം
കാലിലെ ഫംഗസ് അണുബാധ പലപ്പോഴും ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായാണ് പലരിലും അത്ലറ്റ് ഫൂട്ട് എന്ന അവസ്ഥയുണ്ടാവുന്നത്. ഈര്‍പ്പമുള്ളതും ഇരുണ്ടതുമായ പ്രദേശത്താണ് ഫംഗസ് വളരുന്നത്. പലപ്പോഴും അണുബാധ പലപ്പോഴും കാല്‍വിരലുകള്‍ക്കിടയില്‍ വരുകയും അത് ചര്‍മ്മത്തില്‍ വരെ ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും.
പരിഹാരത്തിന്
ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ പരിഹാരം സ്വീകരിക്കാവുന്നതാണ്. 20-25 മിനുട്ട് വെള്ളം-വിനാഗിരി വെള്ളത്തില്‍ കാല് മുക്കുക. ഇത് പെട്ടെന്നാണ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. എളുപ്പത്തിലുള്ള പൊടിക്കൈ ആയതിനാല്‍ പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നല്കുന്നു. പാദങ്ങള്‍ സോഫ്റ്റ് ആക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാം സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
അരിമ്പാറയെ ഇല്ലാതാക്കും
പാദങ്ങളില്‍ അരിമ്പാറ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അരിമ്പാറക്ക് കാരണമാകുന്ന വൈറസിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വിനീഗര്‍. സ്ഥിരമായി വിനീഗറില്‍ വെള്ളത്തില്‍ കാല് മുക്കി വെച്ചാല്‍ അത് നിങ്ങളുടെ അരിമ്പാറയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
വിണ്ടുകീറലിന് പരിഹാരം
വിണ്ടുകീറുന്ന പാദങ്ങള്‍ പലര്‍ക്കും തലവേദന ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് വിനീഗര്‍. വിനീഗര്‍ അല്പം വെള്ളത്തില്‍ മിക്സ് ചെയ്ത് കാല് ഇതില്‍ മുക്കി വെച്ചാല്‍ മതി. അതിലൂടെ നിങ്ങളുടെ വിണ്ടു കീറിയ പാദങ്ങളെ പ്രതിരോധിക്കുന്ന തരത്തിലുള്ള സമ്പര്‍ക്കം നടക്കുന്നു. വിണ്ടുകീറലും പാദങ്ങളിലെ ദുര്‍ഗന്ധവും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ഈ പരിഹാരം.



Click it and Unblock the Notifications