Latest Updates
-
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ!
ബീറ്റ്റൂട്ട് പോലെ ചുവന്ന് തുടുക്കും കവിളും മുഖവും: പൊടിക്കൈ ഇതാണ്
പഴത്തൊലിയും പച്ചക്കറിത്തൊലിയും എല്ലാം കളയുന്നവരാണ് പലരും. എന്നാല്‍ ഇനി മുതല്‍ ഭക്ഷണം തയ്യാറാക്കിയതിന് ശേഷം ഈ തൊലി കളയേണ്ടതില്ല. പച്ചക്കറിയുടെ തൊലി ഇനി നമുക്ക് വീട്ടില്‍ തന്നെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിനും സൗന്ദര്യത്തിനും നല്കുന്ന ഗുണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ വിവിധ പച്ചക്കറികളുടെ തൊലി കളയുന്നതിന് പകരം ഇനി നിങ്ങള്‍ക്ക് ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.
പോഷകങ്ങള്‍ നിറഞ്ഞ, പച്ചക്കറി തൊലികള്‍ ചര്‍മ്മത്തിന് നല്ലതാണ്. അതിനാല്‍, നിങ്ങളുടെ സ്വാഭാവിക ചര്‍മ്മ സംരക്ഷണത്തില്‍ നിങ്ങള്‍ക്ക് ഇവ സൗന്ദര്യ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചര്‍മ്മ സംരക്ഷണത്തിനായി പച്ചക്കറി തൊലികള്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഇത് എങ്ങനെ ചര്‍മ്മത്തില്‍ ഫലം നല്കുന്നു എന്നറിയാം.

ഉരുളക്കിഴങ്ങ് തൊലികള്‍
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നമുക്ക ഉരുളക്കിഴങ്ങ് തൊലി ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് തൊലിയില്‍ വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ഉരുളക്കിഴങ്ങ് തൊലികളില്‍ കാണപ്പെടുന്ന കാര്‍ബ്സ് സണ്‍ബേണ്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു,
കുക്കുമ്പര്‍ തൊലികള്‍
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ കുക്കുമ്പര്‍ തൊലികള്‍ വളരെ മികച്ചതാണ്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ കെ എന്നിവ ഇതില്‍ ധാരാളമുണ്ട്. ഇവ ചര്‍മ്മത്തെ തണുപ്പിക്കുന്നതും ജലാംശം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് കണ്ണിന്റെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്.
കാരറ്റ് തൊലി
ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്നതിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് കാരറ്റ് തൊലി ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ കുറക്കുന്നതും. ചര്‍മ്മത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൊളാജന്‍ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ വരകളും ചുളിവുകളും ഇല്ലാതാക്കുന്നതിനും കാരറ്റ് തൊലി സഹായിക്കുന്നു.
മത്തങ്ങ തൊലി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മത്തങ്ങ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതിന്റെ തൊലിയിലുള്ള എന്‍സൈമുകള്‍, ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ (എഎച്ച്എ), വിറ്റാമിന്‍ എ, സി എന്നിവയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. ഇവയെല്ലാം തന്നെ ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മൃതകോശങ്ങളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഇവ ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്കുന്നു.
തക്കാളി തൊലി
തക്കാളി തൊലികളില്‍ ലൈക്കോപീന്‍, വിറ്റാമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഉള്ളത് കൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് മുഖക്കുരു കുറയ്ക്കാനും സുഷിരങ്ങള്‍ക്ക് ആക്കം നല്‍കുന്നതിനും അധിക എണ്ണ ഉല്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് തൊലികള്‍
ചര്‍മ്മത്തിലെ നല്ലൊരു ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് തൊലികള്‍. ഇതിലുള്ള ബീറ്റലൈനുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയെല്ലാം തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ചര്‍മ്മത്തില്‍ ഇവ പ്രയോഗിക്കുന്നതിന്റെ ഫലമായി പലപ്പോഴും രക്തചംക്രമണം വര്‍ദ്ധിക്കുകയും ചര്‍മ്മത്തിന് മികച്ച തിളക്കം നല്‍കുകയും ചെയ്യുന്നു.
എപ്രകാരം ഉപയോഗിക്കാം?
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പച്ചക്കറി തോലുകള്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി പച്ചക്കറി തോലുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് അതുകൊണ്ട് ആവി പിടിക്കുന്നത് മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സബായിക്കുന്നു. ഇത് കൂടാതെ ഫേസ്മാസ്ക് ആയി ഉപയോഗിക്കുന്നതിലൂടേയും ചര്‍മ്മത്തിന്റെ പ്രശ്നങ്ങളെ രിഹരിക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications