Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ചര്‍മ്മത്തിന് തിളക്കം നല്കാന് വെജിറ്റബിള്‍ ജ്യൂസ്
ആരോഗ്യ സംരക്ഷണം പോലെ തന്നെ സൗന്ദര്യ സംരക്ഷണവും വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ തിളങ്ങുന്നതും സുന്ദരമായതുമായ ചര്‍മ്മം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ ജ്യൂസുകളാണ് ചര്‍മ്മത്തെ സഹായിക്കുന്നത്. നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും ജ്യൂസിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു. ശരീരത്തില്‍ പോഷകങ്ങളുടെ കുറവുണ്ടെങ്കില്‍ പലപ്പോഴും ചര്‍മ്മത്തിലും അത് പ്രതിഫലിക്കുന്നു.
സുന്ദരവും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കാന്‍, പതിവായി ശ്രദ്ധിക്കേണ്ടത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മാത്രമല്ല. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. വിറ്റാമിനുകളുടേയും ധാതുക്കളുടേയും കുറവാണ് ചര്‍മ്മത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ എന്തൊക്കെ തരത്തിലുള്ള ജ്യൂസുകള്‍ കുടിക്കണം എന്ന് പലര്‍ക്കും അറിയില്ല, കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാരറ്റ് ജ്യൂസ്
ക്യാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ ഉണ്ട്. ഇത് ചര്‍മ്മത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിനവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. ഇത് ചര്‍മ്മത്തിനും ശരീരത്തിനും അത്യുത്തമമാണ്.
ചീര ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. ചീരയില്‍ ധാരാളം വിറ്റാമിന്‍ എ, കെ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനുണ്ടാവുന്ന അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ്
ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും ബീറ്റ്റൂട്ട് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് സ്ഥിരമായി കുടിക്കുന്നവരില്‍ ചര്‍മ്മം മികച്ചതും ആരോഗ്യം ഗുണഗണങ്ങള്‍ നിറഞ്ഞതുമാവുന്നു. ഇതിലെ വൈറ്റമിന്‍ സി ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള മാറ്റങ്ങള്‍ തന്നെയാണ് ചര്‍മ്മത്തെ മികച്ചതാക്കുന്നത്. ഇത് ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതിന് സഹായിക്കുന്നു.
കുക്കുമ്പര്‍ ജ്യൂസ്
ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പര്‍ ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ചര്‍മ്മത്തെ ആരോഗ്യകരമാക്കുന്നതിനും ചര്‍മ്മ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കുക്കുമ്പര്‍ ജ്യൂസ്.
നെല്ലിക്ക ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന് എന്ന് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും നെല്ലിക്ക അത്യുത്തമമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെയാണ് ചര്‍മ്മത്തിന്റെ കാര്യത്തിലും. ദിനവും അരക്കപ്പെങ്കിലും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടും. എന്ന് മാത്രമല്ല ചര്‍മ്മം തിളങ്ങുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അഴുക്കിനെ പുറന്തള്ളുന്നതിനും സ്വാഭാവിക നിറം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
