Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ബദാം ഓയില്‍ രണ്ട് തുള്ളിയെങ്കിലും ദിവസവും മുടിയില്‍ തേക്കൂ: നിതംബം മറക്കും മുടി ഫലം
മുടി വളരുന്നില്ല, കൊഴിച്ചിലാണ് എന്ന് പറഞ്ഞ് പലപ്പോഴും പലരും പല കാര്യങ്ങളും മുടിയില്‍ വാങ്ങിത്തേക്കുന്നു. എന്നാല്‍ അത് മുടിയില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. പക്ഷേ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് ബദാം ഓയില്‍. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ബദാം ഓയില്‍ നിങ്ങളുടെ മുടിയില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം. അതിലുപരി എപ്രകാരം ഉപയോഗിക്കണം എന്നും നോക്കാം.
ബദാം ഓയിലില്‍ വിറ്റാമിന്‍ എ, ഡി, ഇ, ബി കോംപ്ലക്സ് മുതല്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, സിങ്ക് എന്നിവ വരെ ഈ എണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും മികച്ച ഫലങ്ങള്‍ നല്കുന്നു. എങ്ങനെ മുടിയില്‍ ബദാം ഓയില്‍ ഉപയോഗിക്കാം എന്നതും ഏതൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്നതും വളരെ ശ്രദ്ധേയമാണ്.

തലയോട്ടിയിലെ ഗുണങ്ങള്‍
മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബദാം ഓയില്‍ നല്കുന്ന ഗുണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഇത് മുടിയില്‍ പ്രയോഗിക്കുന്നത് തലയോട്ടിക്കും ഗുണങ്ങള്‍ നല്‍കുന്നതാണ്. തലയോട്ടിയിലെ അഴുക്കും പ്രശ്നങ്ങളും എണ്ണമയവും ഇല്ലാതാക്കുന്നു. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതും നല്ലതാണ്.
മുടി അറ്റം പിളരുന്നതിന് പരിഹാരം
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത്. ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അത് മുടിക്ക് പോഷകങ്ങള്‍ നല്കുന്ന കാര്യത്തിലും എപ്പോഴും മികച്ച് നില്ക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍ എന്നിവയെല്ലാം തന്നെ രോമകൂപങ്ങളെ വീണ്ടും ഊര്‍ജ്ജസ്വലമാക്കുന്നു. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുന്നു.
കരുത്തുള്ള മുടി
കരുത്തുള്ള മുടി നല്കുന്ന കാര്യത്തിലും ഏറ്റവും മികച്ചത് തന്നെയാണ് ബദാം ഓയില്‍. ഇത് മുടി കൊഴിച്ചില്‍ കുറക്കുകയും മുടിക്ക് ആവശ്യമുള്ള കരുത്തും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. ബദാം ഓയില്‍ മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും ഇത് ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.
താരന് തടയുന്നു
താരനാണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന വില്ലന്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ബദാം ഓയില്‍ ചെറുതായി ചൂടാക്കി തലയില്‍ തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തലയോട്ടിയില്‍ ആരോഗ്യമുള്ള മുടി വളരുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
തലയോട്ടിയില്‍ മികച്ച രീതിയില്‍ രക്തചംക്രമണം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് രക്തചംക്രമണം വര്‍ദ്ധിക്കുകയും അത് വഴി മുടി വളര്‍ച്ച ലഭിക്കുകയും ചെയ്യുന്നു. ഇത് ദിനവും ചെയ്യുന്നത് കൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. എല്ലാ തരത്തിലും ആരോഗ്യമുള്ള മുടി ലഭിക്കാന്‍ ബദാം ഓയില്‍ സഹായിക്കുന്നു.

വരണ്ട മുടിക്ക് പരിഹാരം
വരണ്ട മുടി പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുടി നല്ല സില്‍ക്കി ആക്കുന്നതിനും വേണ്ടി നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
സോഫ്റ്റ് മുടി
ബദാം ഓയില്‍ തേക്കുമ്പോള്‍ തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇത് തിളക്കവും ഘടനയും മാത്രമല്ല നല്‍കുന്നത് മുടിക്ക് നല്ല സോഫ്റ്റ്നസ് നല്‍കുന്നതിനും സഹായിക്കുന്നു. മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഈ മിശ്രിതത്തിലേക്ക് അല്പം മൈലാഞ്ചിയില കൂടി ചേര്‍ക്കാവുന്നതാണ്. ഇത് മുടിക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എപ്രകാരം ഓരോ മുടിക്കും ബദാം ഓയില്‍ ഉപയോഗിക്കാം എന്ന് നോക്കാം.
നനഞ്ഞ മുടിയില്‍
നനഞ്ഞ മുടിയില്‍ ബദാം ഓയില്‍ പുരട്ടുമ്പോള്‍ അത് നിങ്ങള്‍ എപ്രകാരം ചെയ്യണം എന്ന് നോക്കാം. വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുടി നനഞ്ഞതാണെങ്കില്‍ അത് ചീകി വൃത്തിയാക്കുക. ശേഷം ബദാം ഓയില്‍ കൈയ്യില്‍ എടുത്ത് അത് നല്ലതുപോലെ തലയോട്ടിയില്‍ തടവുക.. ശേഷം മുടിയുടെ വേരുകളിലേക്ക് എണ്ണ എത്തി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീണ്ടും മുടി ചീകുന്നതിന് ശ്രദ്ധിക്കുക. .എല്ലാ മുടിയിഴകളും കെട്ടുകളില്ലാതെ ചീകി വൃത്തിയാക്കുക. ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക.

വരണ്ട മുടിക്ക്
നിങ്ങളുടെ മുടി വരണ്ടതാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് ഉണ്ടാവുന്ന പല പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനും നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാം എന്ന് പറഞ്ഞുവല്ലോ. ഇതിനായി ചീപ്പ് ഉപയോഗിച്ച് മുടി നല്ലതുപോലെ വൃത്തിയില്‍ ചീകി എടുക്കുക. അതിന് ശേഷം കൈയ്യിലല് അല്പം ബദാം ഓയില്‍ എടുത്ത് അത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഈ എണ്ണ തല മുഴുവന്‍ നല്ലതുപോലെ തടവി പിടിപ്പിക്കുക. ശേഷം നിങ്ങളുടെ ഇഷ്ടത്തിന് സ്റ്റൈല്‍ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications
