Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണം
മിക്കവര്‍ക്കും മുഖത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇത് വളരെ സാധാരണമാണ്. വളരെ എണ്ണമയമുള്ള ചര്‍മ്മമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും സെബവും കാരണം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം നേരിയ മുഖക്കുരുവാണ് ബ്ലാക്ക് ഹെഡ്സ്. ചര്‍മ്മത്തിന് ചുറ്റുമുള്ള വായു അതിനെ ഓക്സിഡൈസ് ചെയ്യുകയും കറുപ്പ് നിറമാക്കുകയും ചെയ്യുന്നു. സാധാരണയായി മൂക്കിലും നെറ്റിയിലുമാണ് ഈ കറുത്ത പാടുകള്‍ അധികമായി കാണപ്പെടുന്നു. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ അവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും നിങ്ങളുടെ സൗന്ദര്യം കെടുത്തുകയും ചെയ്യും.
മിക്കവരും അവരുടെ നഖങ്ങള്‍ ഉപയോഗിച്ച് ചുരണ്ടി ഇത് നീക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്. പലരും മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാന്‍ സ്ക്രബുകളും മറ്റ് നിരവധി ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ചര്‍മ്മത്തിന് ദോഷം ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, സ്വാഭാവികമായ രീതിയില്‍ ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് ചില പ്രകൃതിദത്ത വഴികള്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്തെ ബ്ലാക്ക്ഹെഡ്സ് ഒരു ദോഷവും കൂടാതെ മായ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും സ്വാഭാവികമായും തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍ ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ബ്ലാക്ക്ഹെഡ്സ് മായ്ക്കാന്‍ മഞ്ഞള്‍
ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍. കൂടാതെ, ഇതിന് ആന്റിഓക്സിഡന്റ്, ആന്റി ഫംഗല്‍ ഗുണങ്ങളുമുണ്ട്. ചര്‍മ്മത്തിലെ അധിക എണ്ണ ഉല്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ അഴുക്ക്, ദോഷകരമായ ബാക്ടീരിയകള്‍, ഫംഗസ് എന്നിവ വൃത്തിയാക്കാനും ഇത് സഹായിക്കുന്നു. ഇത് ബ്ലാക്ക്ഹെഡ്സ് തടയാനും നീക്കം ചെയ്യാനും ഗുണകരമാണ്. ഇതുകൂടാതെ, മഞ്ഞള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും മുഖത്തെ പാടുകള്‍ മായ്ക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മകോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെ കറുപ്പ് അകറ്റാനും ഇത് ഏറെ ഫലപ്രദമാണ്.

മഞ്ഞള്‍ പേസ്റ്റ്
ബ്ലാക്ക്ഹെഡ്സ് മായ്ക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക.. പേസ്റ്റ് വളരെ കട്ടിയുള്ളതാണെങ്കില്‍, അതില്‍ റോസ് വാട്ടറോ നാരങ്ങ നീരോ ചേര്‍ത്ത് നേര്‍പ്പിക്കുക. ഇത് നന്നായി ഇളക്കി മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ നന്നായി കഴുകിക്കളയുക.

മഞ്ഞളും തേനും
ബ്ലാക്ക് ഹെഡ്സ് നീക്കാനായി നിങ്ങള്‍ക്ക് മഞ്ഞള്‍ മാസ്ക് ആക്കി മുഖത്ത് പുരട്ടാം. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഒരു പാത്രത്തില്‍ 1-1 അനുപാതത്തില്‍ ടീസ്പൂണ്‍ മഞ്ഞളും തേനും ചേര്‍ത്ത് ഇളക്കുക. ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടി വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് 10-15 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം നന്നായി കഴുകുക.

മഞ്ഞള്‍, വെളിച്ചെണ്ണ
മഞ്ഞളില്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ബ്ലാക്ക്ഹെഡ്സ് ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങളെ തടയും. ആരോഗ്യത്തിനും ചര്‍മ്മത്തിനും ധാരാളം ഗുണങ്ങള്‍ നല്കുന്ന ശക്തമായ ഒരു ഘടകമാണ് മഞ്ഞള്‍. ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എടുത്ത് അതില്‍ കുറച്ച് വെള്ളമോ വെളിച്ചെണ്ണയോ ചേര്‍ക്കുക. നന്നായി ഇളക്കി ഈ പേസ്റ്റ് ചര്‍മ്മത്തില്‍ പുരട്ടി 10-15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

മഞ്ഞള്‍ മാസ്ക്
2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടേബിള്‍സ്പൂണ്‍ അരി മാവ് അല്ലെങ്കില്‍ ചെറുപയര്‍ മാവ്, 2 ടേബിള്‍സ്പൂണ്‍ തൈര് അല്ലെങ്കില്‍ പാല് (എണ്ണമയമുള്ള ചര്‍മ്മത്തിന്) അല്ലെങ്കില്‍ ഒലിവ്, വെളിച്ചെണ്ണ, ബദാം എണ്ണ (വരണ്ട ചര്‍മ്മത്തിന്), 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ മാസ്കിന് ആവശ്യമായ സാധനങ്ങള്‍. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് ചേരുവകള്‍ മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം മുഖം നന്നായി കഴുകുക.



Click it and Unblock the Notifications
